ഹോങ്കോങ്: ഞായറാഴ്ച നടന്ന തെരഞ്ഞെടുപ്പിൽ ഹോങ്കോങ്ങിന്റെ പുതിയ ചീഫ് എക്സിക്യൂട്ടിവായി മുൻ സുരക്ഷാമേധാവിയായ ജോൺ ലീയെ തെരഞ്ഞെടുത്തു. ചൈനയുടെ വിശ്വസ്തനായാണ് ഇദ്ദേഹം അറിയപ്പെടുന്നത്.
ഹോങ്കോങ് തെരഞ്ഞെടുപ്പ് കമ്മിറ്റിയിൽ 1500 പേരും ചൈനയോട് ആഭിമുഖ്യം പുലർത്തുന്നവരാണ്. ചീഫ് എക്സിക്യൂട്ടിവ് തെരഞ്ഞെടുപ്പിൽ ലീക്ക് 1416 വോട്ടുകൾ ലഭിച്ചു. വിജയിക്കാൻ 751 വോട്ടുകൾ മതി. രഹസ്യ ബാലറ്റ് വഴിയാണ് തെരഞ്ഞെടുപ്പ് കമ്മിറ്റിയിലെ 97 ശതമാനം വോട്ടുകളും രേഖപ്പെടുത്തിയത്. ജൂലൈ ഒന്നിന് കാരി ലാമിന്റെ പിൻഗാമിയായി ലീ അധികാരമേൽക്കും.
എതിർശബ്ദങ്ങളെ ഇല്ലാതാക്കി, ചൈനയുടെ വിശ്വസ്ഥർക്ക് അധികാരമുറപ്പിക്കുന്നതിനായി ഹോങ്കോങ്ങിലെ തെരഞ്ഞെടുപ്പ് നിയമങ്ങൾ കഴിഞ്ഞവർഷം ഭേദഗതി വരുത്തിയിരുന്നു. ലീ അധികാരത്തിൽവരുന്നതോടെ ഹോങ്കോങ്ങിലെ നിയന്ത്രണം ചൈന കൂടുതൽ കടുപ്പിക്കുമെന്ന് ആശങ്കയുയർന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.