മിൻസ്ക്: ബെലറൂസ്-പോളണ്ട് അതിർത്തിയിൽ കുടുങ്ങിയ ഇറാഖിലെ കുർദിസ്താൻ മേഖലയിൽ നിന്നുള്ള അഭയാർഥികളുമായി ഒരു വിമാനം കൂടി യാത്രതിരിച്ചു.
420 പേരുമായി ബെലറൂസ് തലസ്ഥാനമായ മിൻസ്കിലെ അന്താരഷ്ട്ര വിമാനത്താവളത്തിൽ നിന്ന് കുർദിസ്താൻ മേഖലയിലെ ഇർബിലിലേക്കാണ് വിമാനം തിരിച്ചത്.
തിങ്കളാഴ്ചയും ചൊവ്വാഴ്ചയും ഇറാഖിലേക്ക് വിമാനങ്ങൾ ഷെഡ്യൂൾ ചെയ്തിട്ടുണ്ട്. അഭയാർഥി പ്രശ്നം രൂക്ഷമായതോടെ നവംബർ 18ന് 400ലേറെ അഭയാർഥികളെ ഇറാഖ് എയർവേസ് ബഗ്ദാദിലും ഇർബിലിലും എത്തിച്ചിരുന്നു.
നിലവിൽ മൂവായിരത്തോളം അഭയാർഥികൾ ബെലറൂസ് അതിർത്തിയിൽ കഴിയുന്നുണ്ടെന്ന് പ്രസിഡൻറ് അലക്സാണ്ടർ ലുകഷങ്കോ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.