ഡബ്ലിൻ: ഫലസ്തീനിലെ സ്ത്രീകളെയും കുരുന്നുകളെയും ബോബിട്ട് കൊന്നുതീർക്കുന്ന ബിന്യമിൻ നെതന്യാഹുവിനെയും കൂട്ടാളികളെയും നരകത്തിൽ ചുട്ടെരിക്കണമെന്ന് ഐറിഷ് എം.പി തോമസ് ഗൗൾഡ്. ഐറിഷ് പാർലമെന്റിൽ നടത്തിയ വികാരനിർഭര പ്രസംഗത്തിലാണ് അദ്ദേഹം രൂക്ഷമായി പ്രതികരിച്ചത്.
ഇത് കേവലം യുദ്ധക്കുറ്റകൃത്യമല്ല. അതീവ ഭയാനകമാണിത്. ഈ കൊടുംക്രൂരതകൾ അരങ്ങേറുമ്പോഴും ഇസ്രായേൽ ജനത എന്തുചെയ്യുകയാണ്? അവർക്ക് ഹൃദയമുണ്ടോ? അതല്ലേ കുഞ്ഞുങ്ങളോട് ഈ ക്രൂരതയൊക്ക പ്രവർത്തിക്കാൻ അവരുടെ ഭരണകൂടത്തെ അനുവദിക്കുന്നത്? എവിടെ ഇസ്രായേലികളുടെ മാനവികത? എത്രയോ ദശാബ്ദങ്ങളിൽ ജൂത ജനത അനുഭവിച്ചു. അതുതന്നെ അവരുടെ ഭരണകൂടം മറ്റൊരു ജനതയുടെ നേരെ പ്രയോഗിക്കുകയാണെന്നും അദ്ദേഹം ആഞ്ഞടിച്ചു.
അന്തർദേശീയ തലത്തിലുയരുന്ന പ്രതിഷേധങ്ങൾക്കും അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ ഉത്തരവിനും പുല്ലുവില കൽപിച്ച് അഭയാർഥികൾ തിങ്ങിനിറഞ്ഞ റഫയിലടക്കം ഇസ്രായേൽ ആക്രമണം തുടരുന്ന വേളയിൽ യൂറോപ്യൻ എം.പിയുടെ വാക്കുകൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.