കോവാക്​സിന്​ ലോകാരോഗ്യ സംഘടനയുടെ അനുമതി ഉടൻ ലഭിച്ചേക്കും

വാഷിങ്​ടൺ: കോവാക്​സിന്‍റെ അടിയന്തര ഉപയോഗത്തിന്​ ലോകാരോഗ്യ സംഘട​നയോട്​ അനുമതി തേടി മരുന്ന്​ നിർമാതാക്കളായ ഭാരത്​ ബയോടെക്​. ഇതിനായി ഭാരത്​ ബയോടെക്​ 90 ശതമാനം രേഖകളും സമർപ്പിച്ചുവെന്നാണ്​ റിപ്പോർട്ട്​.

ബാക്കിയുള്ള രേഖകൾ ജൂണിനകം സമർപ്പിക്കുമെന്നാണ്​ സൂചന. വൈകാതെ തന്നെ കോവാക്​സിൻ അടിയന്തരമായി ഉപയോഗിക്കാനുള്ള അനുമതി ലോകാരോഗ്യ സംഘടന നൽകുമെന്നാണ്​ പ്രതീക്ഷിക്കുന്നത്​. കോവാക്​സിന്‍റെ മൂന്നാംഘട്ട പരീക്ഷണങ്ങൾ യു.എസിൽ പുരോഗമിക്കുകയാണ്​.

ഇന്ത്യ സ്വതന്ത്രമായി വികസിപ്പിച്ചെടുത്ത ആദ്യത്തെ കോവിഡ്​ വാക്​സിനാണ്​ കോവാക്​സിൻ. ഐ.സി.എം.ആർ, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട്​ ഓഫ്​ വൈറോളജി എന്നിവയുടെ സഹകരണത്തോടെ ഭാരത്​ ബയോടെകാണ്​ കോവാക്​സിൻ വികസിപ്പിച്ചെടുത്തത്​. ഭാരത്​ ബയോടെക്​ തന്നൊയാണ്​ വാക്​സിൻ നിർമാണം നടത്തുന്നതും.

Tags:    
News Summary - Bharat Biotech submitted 90% documents to WHO for emergency use listing for Covaxin: Sources

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.