വാഷിംഗ്ടൺ: റഷ്യക്കെതിരെ ആദ്യമായി വംശഹത്യാ ആരോപണവുമായി യു.എസ്. യു.എസ് പ്രസിഡന്റ് ജോ ബൈഡനാണ് റഷ്യ യുക്രെയ്നിൽ നടത്തുന്നത് വംശഹത്യയാണെന്ന് പ്രഖ്യാപിച്ചത്. തകർന്ന തുറമുഖ നഗരമായ മരിയുപോളിനെ കീഴടക്കാൻ റഷ്യ ആക്രമണം ശക്തമാക്കിയ പശ്ചാത്തലത്തിലാണ് യു.എസിന്റെ പ്രതികരണം. യുക്രെയ്നിൽ വ്ലാദിമിർ പുടിന്റെ സൈന്യം വംശഹത്യ നടത്തിയെന്ന് പ്രസിഡന്റ് ജോ ബൈഡൻ ചൊവ്വാഴ്ച ആദ്യമായി ആരോപിച്ചു. സിവിലിയൻമാർക്കെതിരായ വ്യാപക അതിക്രമങ്ങളിൽ പാശ്ചാത്യ രാജ്യങ്ങളിൽനിന്നും വലിയ പ്രതിഷേധമാണ് ഉണ്ടാകുന്നത്. റഷ്യ രാസായുധങ്ങൾ വരെ പ്രയോഗിക്കുന്നുണ്ട് എന്ന തരത്തിലുള്ള ആരോപണങ്ങൾ വരെയുണ്ട്.
"അതെ, ഞാൻ അതിനെ വംശഹത്യ എന്നാണ് വിളിച്ചത്" -അയോവയിൽ ഒരു പ്രസംഗത്തിനിടെ ഈ പദം പ്രയോഗിച്ച് മണിക്കൂറുകൾക്ക് ശേഷം ബൈഡൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു. "അത് യോഗ്യമാണോ അല്ലയോ എന്ന് അന്താരാഷ്ട്രതലത്തിൽ തീരുമാനിക്കാൻ ഞങ്ങൾ അഭിഭാഷകരെ അനുവദിക്കും. പക്ഷേ അത് എനിക്ക് അങ്ങനെയാണ് തോന്നുന്നത്" -ബൈഡൻ പറഞ്ഞു. യുക്രെയ്ൻ പ്രസിഡന്റ് വൊളോദിമിർ സെലെൻസ്കിയും ഇതിനോട് പ്രതികരിച്ച് രംഗത്തെത്തി. ഒരു യഥാർത്ഥ നേതാവിന്റെ യഥാർത്ഥ വാക്കുകൾ എന്നാണ് സെലെൻസ്കി ട്വീറ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.