വാഷിങ്ടൺ: വൈറ്റ്ഹൗസിൽ താൻ ചുമതലയേറ്റാൽ അമേരിക്കൻ ജനതയോട് ആദ്യം ആവശ്യപ്പെടുക 100 ദിനം നിർബന്ധമായും മാസ്ക് ധരിക്കാൻ ആയിരിക്കുമെന്ന് നിയുക്ത പ്രസിഡൻറ് ജോ ബൈഡൻ. വ്യാഴാഴ്ച സി.എൻ.എൻ വാർത്ത ചാനലിന് നൽകിയ അഭിമുഖത്തിലാണ് ബൈഡൻ മാസ്ക് ധരിക്കേണ്ടതിെൻറ പ്രാധാന്യം എടുത്തുപറഞ്ഞത്.
എല്ലാവരും മാസ്ക് ധരിക്കാൻ തയാറായാൽ രാജ്യത്ത് വലിയ തോതിൽ കോവിഡ് വ്യാപനം കുറക്കാൻ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. എല്ലാ സർക്കാർ സ്ഥാപനങ്ങളിലും മാസ്ക് നിർബന്ധമാക്കും. പ്രതിരോധപ്രവർത്തനം ഊർജിതമാക്കുകയും വാക്സിൻ ലഭ്യമാവുകയും ചെയ്താൽ കോവിഡ് വ്യാപനം വലിയ തോതിൽ ഇല്ലാതാക്കാൻ കഴിയുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ലോകത്ത് ഏറ്റവും കൂടുതൽ കോവിഡ് ബാധിതരുള്ള രാജ്യമാണ് യു.എസ്. 14.1 ദശലക്ഷം കോവിഡ് രോഗികളാണ് യു.എസിലുള്ളത്. രണ്ടേമുക്കാൽ ലക്ഷം പേർ ഇതിനകം മരണത്തിന് കീഴടങ്ങുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.