ജോ ബൈഡൻ

യുക്രെയ്ൻ സന്ദർശിക്കണമെന്ന് സെലൻസ്കി; യുദ്ധത്തിനിടെ സാധ്യതയില്ലെന്ന് ബൈഡൻ

വാഷിങ്ൺ ഡി.സി: യുക്രെയ്ൻ സന്ദർശിക്കാൻ യു.എസ് പ്രസിഡന്‍റ് ജോ ബൈഡനെ പ്രസിഡന്‍റ് വൊളോദിമിർ സെലൻസ്കി ക്ഷണിച്ചതിന് പിന്നാലെ താൻ യുദ്ധത്തിനിടെ കിയവിലേക്ക് പോകുമോയെന്ന കാര്യം അറിയില്ലെന്ന് ബൈഡന്‍റെ പ്രതികരണം. ന്യൂ ഹാംഷെയറിൽ നടന്ന ഒരു പരിപാടിയിൽ മാധ്യമപ്രവർത്തകർ യുക്രെയ്ൻ സന്ദർശിക്കുമോയെന്ന് ചോദിച്ചപ്പോൾ 'തനിക്കറിയില്ല' എന്ന മറുപടിയാണ് ബൈഡൻ നൽകിയത്.

ബൈഡൻ കിയവ് സന്ദർശിക്കുമെന്നാണ് താൻ പ്രതീക്ഷിക്കുന്നതെന്ന് വാർത്ത ചാനലായ സി.എൻ.എന്നിന് നൽകിയ അഭിമുഖത്തിൽ സെലൻസ്കി പറഞ്ഞിരുന്നു.

ബൈഡൻ കിയവ് സന്ദർശിക്കാൻ സാധ്യതയില്ല. എന്നാൽ യുക്രെയ്നിലെ കിഴക്കൻ മേഖലയിൽ തീവ്രമായ യുദ്ധം നേരിടുന്നതിനിടെ സെലൻസ്‌കിക്ക് പിന്തുണ അറിയിക്കാൻ ഒരു ഉന്നത യു.എസ് ഉദ്യോഗസ്ഥനെ അയക്കണമോയെന്ന് ആലോചിക്കുകയാണെന്ന് വൈറ്റ് ഹൗസ് അറിയിച്ചു.

പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ അല്ലെങ്കിൽ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെൻ എന്നിവരാണ് കിയവ് സന്ദർശിക്കാൻ സാധ്യതയുള്ള യു.എസ് ഉദ്യോഗസ്ഥർ. എന്നാൽ സുരക്ഷാ പ്രശ്നങ്ങൾ കാരണം ബൈഡനും വൈസ് പ്രസിഡന്റ് കമലാ ഹാരിസും യുക്രെയ്നിലേക്ക് പോകാൻ സാധ്യതയില്ല. ബൈഡൻ യുക്രെയ്ൻ സന്ദർശിക്കുകയാണെങ്കിൽ സുരക്ഷ ഉറപ്പ് വരുത്തിയിട്ടേ യാത്ര തിരിക്കുള്ളൂവെന്ന് ബൈഡന്‍റെ സുരക്ഷ ഉപദേഷ്ടാവ് ജേക്ക് സള്ളിവൻ അറിയിച്ചു.

ഫെബ്രുവരി 24ന് തുടങ്ങിയ റഷ്യൻ അധിനിവേശത്തിന് ശേഷം ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണും യൂറോപ്യൻ കമീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയനും ഉൾപ്പെടെയുള്ള നേതാക്കൾ യുക്രെയ്ൻ സന്ദർശിച്ചിരുന്നു.

Tags:    
News Summary - Biden Says He Does Not Know If He Will Visit Ukraine Amid War

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.