ഷി ജിൻപിങ്ങിനെ ഫോണിൽ വിളിച്ച്​ ബൈഡൻ

വാഷിങ്​ടൺ: സൗഹൃദത്തി​െൻറ വഴി തേടി യു.എസ്​ പ്രസിഡൻറ്​ ജോ ബൈഡൻ ചൈനീസ്​ പ്രസിഡൻറ്​ ഷി ജിൻപിങ്ങിനെ ഫോണിൽ വിളിച്ചു. സ്വതന്ത്രവും തുറസ്സാർന്നതുമായ ഇന്തോ- പസഫിക്​ മേഖല പ്രധാനമാണെന്ന്​ ബൈഡനും പരസ്​പരസംഘർഷം ദുരന്തമാകുമെന്ന്​ ഷി ജിൻ​പിങ്ങും സംഭാഷണത്തിൽ ഓർമിപ്പിച്ചു.

സംഭാഷണത്തിൽ വ്യാപാരം, ഹോങ്​കോങ്​, തായ്​വാൻ വിഷയങ്ങളും ചർച്ചയായി. വ്യാപാരയുദ്ധം, കോവിഡ്​ വിഷയങ്ങളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം യുദ്ധസമാനമായിരുന്നു. ഫോൺ സംഭാഷണം ഇരു രാജ്യങ്ങൾക്കുമിടയിൽ മഞ്ഞുരുക്കത്തി​െൻറ ​തുടക്കമാകുമോ എന്ന്​​ ഉറ്റുനോക്കുകയാണ്​ ലോകം.

ബൈഡൻ അധികാരമേറ്റ ശേഷം ആദ്യമായാണ്​ ഷിയെ ഫോണിൽ വിളിക്കുന്നത്​. കഴിഞ്ഞ വർഷം മാർച്ചിൽ ഡോണൾഡ്​ ട്രംപും ഷിയും തമ്മിലാണ്​​ അവസാനമായി ഇരുരാജ്യങ്ങൾക്കുമിടയി​ൽ നേതൃതല സംഭാഷണം നടന്നത്​.കഴിഞ്ഞ നവംബറിലെ തെ​രഞ്ഞെടുപ്പ്​ വിജയത്തിൽ ഷി ബൈഡനെ ഫോൺ സംഭാഷണത്തിൽ അനുമോദിച്ചു. തന്ത്രപ്രധാന സാ​ങ്കേതികതകളുടെ കയറ്റുമതി ഉൾപ്പെടെ പുതിയ ഉൽപന്നങ്ങളിൽ കൂടി നിയന്ത്രണം വരുത്താൻ യു.എസ്​ നീക്കം ആരംഭിച്ചിട്ടുണ്ട്​.

അതേസമയം, ഉയി​ഗൂർ മുസ്​ലിംകളെ അടിച്ചമർത്തുന്ന നടപടിയിലും തായ്​വാ​െൻറ സ്വയംഭരണം തടയുന്നതിനും, ദക്ഷിണ ചൈന കടൽ വിഷയത്തിലും ചൈനക്കെതിരെ അന്താരാഷ്​ട്രതലത്തിൽ പ്രതിഷേധമുണ്ട്​. അതിനാൽ ചൈനയോടുള്ള യു.എസ്​ സമീപനം കരുതലോടെയായിരിക്കു​െമന്നും വിലയിരുത്തലുക ളുണ്ട്​.

Tags:    
News Summary - Biden speaks with Chinese President Xi Jinping for first time as President

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.