ശതകോടീശ്വരൻമാർക്ക് പുതിയ നികുതിയുമായി ബൈഡൻ

വാഷിങ്ടൺ: ശതകോടീശ്വരൻമാർക്ക് പുതിയ നികുതി സമ്പ്രദായവുമായി യു.എസ് പ്രസിഡന്റ് ജോ ബൈഡൻ. 2023 ബജറ്റിൽ ഇതുസംബന്ധിച്ച പ്രഖ്യാപനമുണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. വൈറ്റ് ഹൗസ് കഴിഞ്ഞ ദിവസം പുറത്തിറക്കിയ രേഖയിലാണ് ഇതുസംബന്ധിച്ച സൂചനയുള്ളത്.

ശതകോടീശ്വരൻമാർക്ക് 20 ശതമാനം കുറഞ്ഞ നികുതി ഏർപ്പെടുത്താനാണ് തീരുമാനം. 100 മില്യൺ ഡോളറിൽ കൂടുതൽ ആസ്തിയുള്ളവരാണ് പുതിയ നികുതിയുടെ പരിധിയിൽ വരിക. ഏകദേശം 700ഓളം പേർ പുതിയ നികുതി സമ്പ്രദായത്തിന്റെ പരിധിയിലേക്ക് എത്തുമെന്നാണ് സൂചന.

ഈ വരുമാനപരിധിയിൽ വരുന്നവർ 20 ശതമാനം നികുതിയാണ് നൽകേണ്ടി വരിക. പുതിയ തീരുമാനത്തോടെ ബജറ്റ് കമ്മി 360 ബില്യൺ ഡോളറാക്കി കുറക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം, ഭരണകക്ഷിയിലെ ഒരു വിഭാഗം തീരുമാനത്തെ അനുകൂലിക്കുമ്പോൾ എതിർപ്പുയർത്തുന്ന മറ്റൊരു വിഭാഗവുമുണ്ട്.

Tags:    
News Summary - Biden to propose minimum tax on billionaires as part of 2023 budget

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.