മുംബൈ: മഹാരാഷ്ട്ര തെരഞ്ഞെടുപ്പിന് മുമ്പായി ശിവസേന ഏക്നാഥ് ഷിൻഡെ വിഭാഗത്തിൽ ചേർന്ന് ഗൗരി ലങ്കേഷ് വധക്കേസ് പ്രതി ശ്രീകാന്ത് പാങ്ഗർകർ. മുൻ സംസ്ഥാന മന്ത്രിയായ അർജുൻ ഖോട്കറിന്റെ സാന്നിധ്യത്തിലായിരുന്നു ഇയാളുടെ പാർട്ടി പ്രവേശനം.
പാൻഗർകർ മുൻ ശിവസൈനികനായിരുന്നുവെന്നും പാർട്ടിയിലേക്ക് തിരിച്ചെത്തുക മാത്രമാണ് ഉണ്ടായതെന്ന് ഖോട്കർ പറഞ്ഞു. ജൽന മണ്ഡലത്തിന്റെ ചുമതല പാൻഗർക്കറിന് നൽകിയിട്ടുണ്ടെന്നും മുൻ മഹാരാഷ്ട്ര മന്ത്രി വ്യക്തമാക്കി. താൻ ഈ തെരഞ്ഞെടുപ്പിൽ ജൽനയിൽ നിന്നും മത്സരിച്ചേക്കുമെന്നും അതിനുള്ള ചർച്ചകൾ നടക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2017 സെപ്റ്റംബർ അഞ്ചിനാണ് ഗൗരി ലങ്കേഷ് വെടിയേറ്റ് മരിച്ചത്. ബംഗളൂരുവിലെ വീടിന് പുറത്തുവെച്ചായിരുന്നു കൊലപാതകം. പിന്നീട് പ്രത്യേക സംഘം നടത്തിയ അന്വേഷണത്തിനൊടുവിൽ കേസിലെ പ്രധാന പ്രതിയായ അമോൽ കാലെയുടെ അനുയായിയാണ് പാൻഗർകറെന്ന് കണ്ടെത്തുകയായിരുന്നു.
ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിനും മുമ്പും ശേഷവും പാൻഗാർഗർ അമോൽ കാലെയുമായി ബന്ധപ്പെട്ടിരുന്നുവെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. 2001ലും 2006ലും പാൻഗർകർ ശിവസേന കൗൺസിലറായിതെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 2018 ആഗസ്റ്റിലാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. ഈ വർഷം സെപ്റ്റംബർ നാലാം തീയതിയാണ് ഇയാൾ ജാമ്യത്തിലിറങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.