ശ്രീലങ്കയിലെ വിദ്യാഭ്യാസ സഹായം ഇരട്ടിയാക്കി ഇന്ത്യ

കൊളംബോ: ഇന്ത്യ ശ്രീലങ്കയിലെ തമിഴ് വംശജർക്കുള്ള വിദ്യാഭ്യാസ സഹായം ഇരട്ടിയാക്കി. 17.2 കോടി ഇന്ത്യൻ രൂപയായാണ് സഹായം വർധിപ്പിച്ചത്. ശ്രീലങ്കയിലെ തോട്ടം മേഖലയിലെ ഇന്ത്യൻ വേരുകളുള്ള തമിഴ് വംശജരുടെ കുട്ടികൾക്കാണ് ഇത് പ്രയോജനപ്പെടുക.

തോട്ടം മേഖലയിലെ ഒമ്പത് സ്കൂളുകളുടെ അടിസ്ഥാന സൗകര്യ വികസനത്തിനാണ് തുക വിനിയോഗിക്കുക. ശ്രീലങ്കയിലെ ഇന്ത്യൻ ഹൈകമീഷണർ സന്തോഷ് ഝാ, ശ്രീലങ്കൻ വിദ്യാഭ്യാസ മന്ത്രാലയ സെക്രട്ടറി ജെ.എം. തിലക ജയസുന്ദര എന്നിവർ ഇതുസംബന്ധിച്ച ധാരണപത്രത്തിൽ ഒപ്പിട്ടു.

Tags:    
News Summary - India doubles education aid to Sri Lanka

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.