ലാഹോർ: ജനസംഖ്യ നിയന്ത്രണവുമായി ബന്ധപ്പെട്ട് പാക് പ്രതിരോധമന്ത്രി ഖാജ മുഹമ്മദ് ആസിഫിന്റെ പരാമർശത്തിനെതിരെ ട്രോൾ വർഷം. രാത്രി എട്ടുമണിക്ക് മാർക്കറ്റ് അടക്കുന്ന ഇടങ്ങളിൽ ജനന നിരക്ക് കുറവാണെന്നായിരുന്നു മന്ത്രി പറഞ്ഞത്. ''എവിടെ എട്ടുമണിക്ക് മാർക്കറ്റ് അടക്കുന്നുവോ, അവിടെ കുട്ടികൾ ജനിക്കാനുള്ള സാധ്യത കുറവാണ്''-എന്നായിരുന്നു അടുത്തിടെ വാർത്ത സമ്മേളനത്തിൽ മന്ത്രി അഭിപ്രായപ്പെട്ടത്.
ഊർജ സംരക്ഷണത്തിനായി മാർക്കറ്റുകൾ രാത്രി 8.30നും കല്യാണ മണ്ഡപങ്ങൾ 10.30നും അടക്കണമെന്ന് ശഹബാസ് ശരീഫ് സർക്കാർ ഉത്തരവിറക്കിയിരുന്നു. ഈ സാഹചര്യത്തിലായിരുന്നു മന്ത്രിയുടെ അഭിപ്രായം. ട്വിറ്ററടക്കമുള്ള സമൂഹമാധ്യമങ്ങളിൽ മന്ത്രിക്കെതിരെ ട്രോൾ വർഷമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.