യുദ്ധം അവസാനിപ്പിക്കണമെന്നും ഫലസ്തീന് സ്വാതന്ത്ര്യം നൽകണമെന്നും ആവശ്യപ്പെട്ട് ഡെന്മാർക്കിൽ നടന്ന പ്രകടനം

ഇസ്രായേലിനുമേൽ സമ്മർദ്ദം; ഇത് വെടിനിർത്തലിനുള്ള അവസാന അവസരമെന്ന് ബ്ലിങ്കൻ

തെ​ൽ അ​വീ​വ്: യു.​എ​സ് വി​ദേ​ശ​കാ​ര്യ സെ​ക്ര​ട്ട​റി ആ​ന്റ​ണി ബ്ലി​ങ്ക​ൻ ഇ​സ്രാ​യേ​ൽ സ​ന്ദ​ർ​ശി​ച്ച് പ്ര​ധാ​ന​മ​ന്ത്രി ബി​ന്യ​മി​ൻ നെ​ത​ന്യാ​ഹു​വു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ഗ​സ്സ​യി​ൽ വെ​ടി​നി​ർ​ത്ത​ലും ബ​ന്ദി മോ​ച​ന​വും സാ​ധ്യ​മാ​ക്കാ​നു​ള്ള ഏ​റ്റ​വും മി​ക​ച്ച​തും അ​വ​സാ​ന​ത്തേ​തു​മാ​യ അ​വ​സ​ര​മാ​ണി​തെ​ന്ന് ബ്ലി​ങ്ക​ൻ പ​റ​ഞ്ഞു.

ബ്ലി​ങ്ക​നു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച പോ​സി​റ്റി​വ് ആ​യി​രു​ന്നു​വെ​ന്ന് പ്ര​തി​ക​രി​ച്ച നെ​ത​ന്യാ​ഹു യു.​എ​സി​ന്റെ നി​ർ​ദേ​ശ​ങ്ങ​ളോ​ട് പ്ര​തി​ജ്ഞ​ബ​ദ്ധ​മാ​ണെ​ന്ന് പ​റ​ഞ്ഞു. ഇ​സ്രാ​യേ​ൽ പ്ര​സി​ഡ​ന്റ് ഇ​സാ​ക് ഹെ​ർ​സോ​ഗു​മാ​യും ബ്ലി​ങ്ക​ൻ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ഗ​സ്സ യു​ദ്ധം ആ​രം​ഭി​ച്ച ശേ​ഷം ഒ​മ്പ​താം ത​വ​ണ​യാ​ണ് ബ്ലി​ങ്ക​ൻ പ​ശ്ചി​മേ​ഷ്യ സ​ന്ദ​ർ​ശി​ക്കു​ന്ന​ത്. വെ​ടി​നി​ർ​ത്ത​ലി​നാ​യു​ള്ള മ​ധ്യ​സ്ഥ ച​ർ​ച്ച ഈ​യാ​ഴ്ച ഈ​ജി​പ്തി​ൽ പു​ന​രാ​രം​ഭി​ക്കാ​നി​രി​ക്കെ സ​മ​വാ​യ​ത്തി​ന് വ​ഴ​ങ്ങാ​ൻ ബ്ലി​ങ്ക​ൻ പ്ര​ധാ​ന​മ​ന്ത്രി നെ​ത​ന്യാ​ഹു​വി​ന് മേ​ൽ സ​മ്മ​ർ​ദം ചെ​ലു​ത്തു​ന്നു. ഓ​രോ​ത​വ​ണ​യും പു​തി​യ നി​ബ​ന്ധ​ന​ക​ൾ മു​ന്നോ​ട്ടു​വെ​ച്ച് നെ​ത​ന്യാ​ഹു പ്ര​ശ്ന​പ​രി​ഹാ​രം ത​ട​സ്സ​പ്പെ​ടു​ത്തു​ക​യാ​ണെ​ന്ന് നേ​ര​ത്തേ ഹ​മാ​സ് ആ​രോ​പി​ച്ചി​രു​ന്നു.

ഹ​മാ​സ് നേ​താ​വ് ഇ​സ്മാ​ഈ​ൽ ഹ​നി​യ്യ തെ​ഹ്റാ​നി​ൽ കൊ​ല്ല​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് ഇ​റാ​ൻ ഇ​സ്രാ​യേ​ലി​നെ ആ​ക്ര​മി​ച്ചേ​ക്കു​മെ​ന്ന ഭീ​ഷ​ണി​ക്കി​ടെ​യാ​ണ് യു.​എ​സ് മ​ധ്യ​സ്ഥ ശ്ര​മം ഊ​ർ​ജി​ത​പ്പെ​ടു​ത്തി​യ​ത്. ഗ​സ്സ​യി​ൽ വെ​ടി​നി​ർ​ത്ത​ൽ സാ​ധ്യ​മാ​യാ​ൽ ഇ​​റാ​ൻ പ്ര​തി​കാ​ര ന​ട​പ​ടി​യി​ൽ​നി​ന്ന് പി​ന്മാ​റു​മെ​ന്ന സൂ​ച​ന​യും ഇ​പ്പോ​ഴ​ത്തെ ഊ​ർ​ജി​ത ശ്ര​മ​ത്തി​ന് പി​ന്നി​ലു​ണ്ട്.

Tags:    
News Summary - Blinken says ceasefire talks ‘maybe last’ chance to free captives from Gaza

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.