കാലിഫോര്‍ണിയ: റോബര്‍ട്ട് എഫ് കെന്നഡിയെ വെടിവെച്ചു കൊന്ന കേസ്സില്‍ ജീവപര്യന്തം ജയില്‍ ശിക്ഷ അനുഭവിച്ചു വരുന്ന എഴുപത്തിയെട്ടു വയസുകാരനായ പ്രതിക്ക് 50 വര്‍ഷത്തിനു ശേഷം പുറംലോകം കാണാൻ അനുമതി. പ്രതി സിര്‍ഹനിന് പരോള്‍ അനുവദിക്കുന്നതിന് വെള്ളിയാഴ്ച ചേര്‍ന്ന കാലിഫോര്‍ണിയ പരോള്‍ ബോര്‍ഡാണ് അംഗീകാരം നല്‍കിയത്.
ഇതിനു മുമ്പു 16 തവണ പരോള്‍ ബോര്‍ഡ് പ്രതിയുടെ അപേക്ഷ തള്ളിയിരുന്നു. റോബര്‍ട്ട് എഫ് കെന്നഡിയുടെ മക്കളായ ഡഗ്ലസ് കൊണ്ടായിയും റോബര്‍ട്ട് എഫ് കെന്നഡി ജൂനിയറും ഇയാൾക്ക് ജയില്‍ മോചനം നല്‍കണമെന്ന് പരോള്‍ ബോര്‍ഡിനോട് ആവശ്യപ്പെട്ടിരുന്നു. ശിക്ഷ ഒഴിവാക്കി സ്ഥിരമായി ജയില്‍ മോചനം നൽകണോ എന്നത് ഗവര്‍ണ്ണർ തീരുമാനിക്കും. പരോള്‍ ബോര്‍ഡിന്‍റെ തീരുമാനം 90 ദിവസത്തിനകം ഗവര്‍ണ്ണറുടെ തീരുമാനത്തിന് അയക്കും. ഗവര്‍ണർ 30 ദിവസത്തിനകം തീർപ്പുകൽപ്പിക്കും.
ലോസ് ആഞ്ചല്‍സ് ഹോട്ടലില്‍ വെച്ചാണ് റോബര്‍ട്ട് എഫ് കെന്നഡി വെടിയേറ്റു കൊല്ലപ്പെടുന്നത്. ന്യൂയോര്‍ക്കില്‍ നിന്നുള്ള യു.എസ് സെനറ്ററായ റോബര്‍ട്ട് എഫ് കെന്നഡി തന്‍റെ സഹോദരനായ ജോണ്‍ എഫ്. കെന്നഡി 1963ല്‍ വെടിയേറ്റു മരിച്ചശേഷം ഡെമോക്രാറ്റിക് പ്രസിഡന്‍റ് സ്ഥാനാര്‍ത്ഥിത്വത്തിനുവേണ്ടി പ്രൈമറി തെരഞ്ഞെടുപ്പില്‍ വിജയിച്ചിരുന്നു. വിജയിപ്പിച്ച വോട്ടര്‍മാര്‍ക്ക് നന്ദി രേഖപ്പെടുത്തുന്നതിന് ഹോട്ടലില്‍ എത്തിയ കെന്നഡിക്ക് നേരെ പ്രതി വെടിയുതിര്‍ക്കുകയായിരുന്നു. സംഭവത്തില്‍ മറ്റ് അഞ്ചുപേര്‍ക്കും പരിക്കേറ്റിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.