മഡ്രിഡ്: പശ്ചിമ സഹാറയിൽനിന്ന് യൂറോപിലേക്ക് പുറപ്പെട്ട അഭയാർഥികളുടെ ബോട്ട് അറ്റ്ലാന്റികിൽ മുങ്ങി 30 സ്ത്രീകളും എട്ട് കുട്ടികളുമുൾെപടെ 42 പേർ മരിച്ചതായി സംശയം. പശ്ചിമ സഹാറയിലെ ദഖ്ലക്കടുത്താണ് സംഭവം. ബോട്ടിലുണ്ടായിരുന്ന 10 പേരെ മാത്രമാണ് രക്ഷപ്പെടുത്താനായത്.
ആഫ്രിക്കയിൽനിന്ന് അഭയാർഥികൾ കൂട്ടമായി യൂറോപിലേക്ക് കടക്കുന്ന കേന്ദ്രങ്ങളിലൊന്നാണ് മൊറോക്കോ തങ്ങളുടെതെന്ന് അവകാശപ്പെടുന്ന പശ്ചിമ സഹാറ. കഴിഞ്ഞ ദിവസം സമാനമായി പുറപ്പെട്ട സംഘം സഞ്ചരിച്ച ബോട്ട് മറിഞ്ഞ് നിരവധി േപരെ കാണാതായിരുന്നു. 30 പേരെ രക്ഷപ്പെടുത്തിയ ഇവിടെ 59 പേർക്കായി തിരച്ചിൽ തുടരുകയാണ്.
ആഫ്രിക്കയുടെ പശ്ചിമ മേഖലകളിൽനിന്ന് സ്പെയിനിലെ കാനറി ദ്വീപ് വഴി യൂറോപിേലക്ക് കടക്കാൻ ശ്രമിക്കുന്ന അഭയാർഥികൾ ഏറെയാണ്. ഒട്ടും സുരക്ഷിതമല്ലാത്ത പഴഞ്ചൻ ബോട്ടുകളിലെ യാത്ര ദുരന്തത്തിൽ കലാശിക്കുന്നത് തുടർക്കഥയാണ്. കഴിഞ്ഞ ആറു മാസത്തിനിടെ മാത്രം ഇവിടെ 250 ലേറെ പേർ മുങ്ങിമരിച്ചതായി യു.എൻ കുടിയേറ്റ സംഘടന പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.