കനത്ത കാറ്റിൽ ആടിയുലഞ്ഞ് ബോയിങ് 777ന്‍റെ ലാൻഡിങ്; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ

ലണ്ടൻ: ഗെറിറ്റ് കൊടുങ്കാറ്റിനെ തുടർന്ന് ബ്രിട്ടന്‍റെ പല ഭാഗങ്ങളിലും ശക്തമായ കാറ്റും കനത്ത മഴയും തുടരുകയാണ്. ഇത് വിമാന സർവീസുകളെയും ട്രെയിൻ ഗതാഗതത്തെയുമെല്ലാം ബാധിച്ചിരിക്കുകയാണ്. ഇതിനിടയിൽ മോശം കാലാവസ്ഥയിൽ ലണ്ടനിലെ വിമാനത്താവളത്തിൽ വിമാനം നിലത്തിറക്കുന്നതിന്‍റെ ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.

ബോയിങ് 777 വിമാനം ഇറങ്ങുന്ന ദൃശ്യങ്ങളാണ് വൈറലായത്. കനത്ത കാറ്റിൽ ആടിയുലഞ്ഞായിരുന്നു ലാൻഡിങ്. ലണ്ടനിലെ ഹീത്രൂ വിമാനത്താവളത്തിലാണ് പേടിപ്പെടുത്തുന്ന ലാൻഡിങ് നടത്തിയത്.

കനത്ത കാറ്റിൽ വിമാനത്തിന്‍റെ ചിറക് റൺവേയിൽ നിലത്തേക്ക് ചെരിയുന്നത് ദൃശ്യങ്ങളിലുണ്ട്. എന്നാൽ, മറ്റു പ്രശ്നങ്ങളില്ലാത്ത ലാൻഡ് ചെയ്യിപ്പിക്കാൻ പൈലറ്റിന് സാധിച്ചു. പത്ത് സെക്കൻഡോളം നീണ്ടതായിരുന്നു കാറ്റിൽ ആടിയുലഞ്ഞുള്ള ലാൻഡിങ്. പ്രതികൂല കാലാവസ്ഥയെ തുടർന്ന് ഹീത്രൂ വിമാനത്താവളത്തിൽ നിരവധി വിമാനങ്ങൾ റദ്ദാക്കിയിട്ടുണ്ട്.

Tags:    
News Summary - Boeing 777 landing At London Airport Amid High Winds

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.