സവോ പോളോ: 2022ലെ ബ്രസീൽ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ ജയിക്കാനായില്ലെങ്കിൽ അറസ്റ്റോ കൊലപാതകമോ ആണ് തന്നെ കാത്തിരിക്കുന്നതെന്ന് ബ്രസീൽ പ്രസിഡന്‍റ് ജയ്ർ ബൊൾസനാരോ. സുവിശേഷ നേതാക്കളുടെ യോഗത്തിലെ അഭിപ്രായ പ്രകടനങ്ങളെ കുറിച്ച് പ്രതികരിക്കവെയാണ് താൻ കൊല്ലപ്പെേട്ടക്കുമെന്ന മുന്നറിയിപ്പ്. 2018ൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബൊൾസനാരോക്ക് കുത്തേറ്റിരുന്നു.
വൈകാതെ തെരഞ്ഞെടുപ്പിനൊരുങ്ങുന്ന രാജ്യത്ത് ബൊൾസനാരോക്ക് ജനപ്രിയത ഏറെ കുറവാണ്. വീണ്ടും തെരഞ്ഞെടുക്കപ്പെടാൻ സാധ്യത കുറവാണെന്നും റിപ്പോർട്ടുകൾ പറയുന്നു. അത് മറികടക്കാനുള്ള തന്ത്രമായാണോ പുതിയ പ്രസ്താവനയെന്ന് പ്രതിപക്ഷം സംശയിക്കുന്നു.
രാജ്യത്തെ ഗോത്ര വർഗക്കാരുടെ ഭൂമിക്കു മേലുള്ള അവകാശം വെട്ടിക്കുറച്ച് പുതിയ നിയമം ബ്രസീൽ സർക്കാർ പാസാക്കാനിരിക്കെ പ്രതിഷേധവുമായി ഗോത്രവർഗ നേതാക്കൾ തലസ്ഥാന നഗരത്തിൽ സംഗമിച്ചിരുന്നു. ഇവർ തനിക്കെതിരെ ഭീഷണി ഉയർത്തുന്നുവെന്നാണ് ആരോപണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.