ന്യുയോർക്ക്: െഡമോക്രാറ്റിക് പാർട്ടി ഔദ്യോഗികമായി പ്രഖ്യാപിച്ച അമേരിക്കൻ വൈസ് പ്രസിഡൻറ് സ്ഥാനാർഥി കമല ഹാരിസിനെ കുറിച്ചുള്ള പുതിയ പുസ്തകം ആഗസ്റ്റ് 25ന് പുറത്തിറങ്ങും. 'കമല ഹാരിസ് റൂട്ടസ് ഇൻ ജസ്റ്റിസ്' എന്ന പുസ്തകം നിക്കി ഗ്രിംസ് ആണ് തയാറാക്കിയിരിക്കുന്നത്. സൈമൺ ആൻഡ് സ്ക്കസ്റ്റർ ചിൽഡ്രൻസാണ് പുസ്തകത്തിെൻറ പ്രസാധകർ. െഡമോക്രാറ്റിക് പ്രസിഡൻറ് സ്ഥാനാർഥി ജൊ ബൈഡനെ കുറിച്ചും ഇതിന് സമാനമായ പുസ്തകം ഇവർ ജൂണിൽ പ്രസിദ്ധീകരിച്ചിരുന്നു.
െഡമോക്രാറ്റിക് പാർട്ടിയുടെ വൈസ് പ്രസിഡൻറ് സ്ഥാനത്തേക്കുള്ള നോമിനേഷൻ കമല ഹാരിസ് സ്വീകരിച്ചതോടെ പ്രമുഖ പാർട്ടിയുടെ വൈസ് പ്രസിഡൻറ് സ്ഥാനത്തേക്ക് മത്സരിക്കുന്ന പ്രഥമ ഇന്ത്യൻ അമേരിക്കൻ വനിതായെന്നും ആദ്യ കറുത്ത വർഗക്കാരിയെന്നുമുള്ള സ്ഥാനത്തിനും ഇവർ അർഹയായിരുന്നു. 2017 മുതൽ കലിഫോർണിയായിൽ നിന്നുള്ള ഡെമോക്രാറ്റിക്ക് സെനറ്റർ കൂടിയാണ് കമല ഹാരിസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.