നെബ്രസ്ക്ക (അമേരിക്ക): അച്ഛെൻറ കൂടെ വേട്ടയാടാൻ പോയ മകൻ അബദ്ധത്തിൽ വെടിയേറ്റു മരിച്ചു. സ്വേഡിലെ സെൻറ് ജോൺ ലൂതറൻ സ്കൂൾ വിദ്യാർഥി ഗണ്ണർ ഹോൾട്ട് (ഒമ്പത്) ആണ് മരിച്ചത്. വേട്ടയാടുന്നതിൽ അതിസമർഥനായിരുന്നു കുട്ടി. പിതാവിെൻറ കൂടെയാണ് സാധാരണ വേട്ടക്ക് പോകാറുള്ളത്.
വേട്ടയാടാൻ അനുമതിയുള്ള പ്രത്യേക പ്രദേശത്ത് 15 വയസ്സിനു താഴെയുള്ളവർക്കും തോക്ക് ഉപയോഗിക്കാം. ഞായറാഴ്ച ഇവിടെവെച്ച് തോക്കിൽ തിരനിറക്കുകയായിരുന്നു ഗണ്ണർ ഹോൾട്ട്. ഇതിനിടെ അബദ്ധത്തിൽ പൊട്ടിത്തെറിക്കുകയായിരുന്നു. ശബ്ദം കേട്ട് പിതാവ് തിരിഞ്ഞു നോക്കിയപ്പോൾ മാറിൽ വെടിയേറ്റ രക്തത്തിൽ കുളിച്ചു കിടന്ന മകനെ കാണുകയായിരുന്നു. പൊലീസുകാരെൻറ സഹായത്തോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
വേദനാജനകമായ ഒരു സംഭവമാണിതെന്ന് ലൻകാസ്റ്റർ കൗണ്ടി ഷെറിഫ് ഓഫിസ് പറഞ്ഞു. കുട്ടിയുടെ സംസ്കാര ചെലവുകൾക്കായി ഗൊഫണ്ട്.കോം വെബ്സൈറ്റ് ഫണ്ട് ശേഖരണം തുടങ്ങിയിട്ടുണ്ട്. സംഭവത്തെക്കുറിച്ചു കൂടുതൽ അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.