സാവോ പോളോ: പൊതുപരിപാടിയിൽ േകാവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ പങ്കെടുത്ത ബ്രസീൽ പ്രസിഡന്‍റ് ജെയിർ ബോൽസനാരോക്ക് 100 ഡോളർ പിഴ. സാവോ പോളോയിൽ നടത്തിയ റാലിയിൽ മാസ്ക് ധരിക്കാതെ പെങ്കടുത്തതിനും ആയിരക്കണക്കിന് പേരെ കോവിഡ് മാനദണ്ഡങ്ങൾ ലംഘിക്കാൻ പ്രേരിപ്പിച്ചതിനുമാണ് നടപടി.
സാവോ പോളോ ഗവർണറുടെ നേതൃത്വത്തിൽ നഗരത്തിൽ കോവിഡ് മാനദണ്ഡങ്ങൾ കർശനമായി നടപ്പാക്കിയിരുന്നു. എന്നാൽ അവയെല്ലാം കാറ്റിൽ പറത്തിയായിരുന്നു ബോൽസനാരോയുടെ റാലി. മാസ്ക് ധരിക്കുന്നതിന് പകരം ഒാപ്പൺ ഹെൽമറ്റ് ധരിച്ചാണ് പരിപാടിയിൽ പങ്കെടുത്തത്.
അടുത്തവർഷം തെരഞ്ഞെടുപ്പ് നടക്കാനിരിക്കേ, ബ്രസീലിൽ ജെയിർ ബോൽസനാരോയുടെ നേതൃത്വത്തിൽ നിരവധി റാലികൾ നടത്തിയിരുന്നു. അതിൽ സാവോ പോളോയിൽ ബോൽസനാരോ സംഘടിപ്പിച്ച റാലിക്കെതിരെ ഗവർണർ ജോവോ ഡോറിയ രംഗത്തെത്തുകയും ചെയ്തിരുന്നു. കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിന് പിഴ അടക്കേണ്ടി വരുമെന്നായിരുന്നു മുന്നറിയിപ്പ്.
തീവ്ര വലതുപക്ഷക്കാരനായ ബോൽസനാരോയും ഇടതുപക്ഷക്കാരനായ ഗവർണറും തമ്മിൽ രാഷ്ട്രീയ യുദ്ധം നടക്കുന്ന പ്രദേശമാണ് സവോ പോളോ. കോവിഡ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിനെ ചൊല്ലി ഗവർണറും പ്രസിഡന്‍റും തമ്മിൽ നിരന്തരം വാക്യുദ്ധത്തിൽ ഏർപ്പെട്ടിരുന്നു.
കോവിഡ് നിയന്ത്രണങ്ങളും മാസ്കും ആവശ്യമില്ലെന്ന് നിലപാട് സ്വീകരിച്ച വ്യക്തിയാണ് ബോൽസനാരോ. ബ്രസീലിനേക്കാൾ കൂടുതൽ പേർ കോവിഡ് ബാധിച്ച് അമേരിക്കയിൽ മരിച്ചുവെന്നായിരുന്നു ബോൽസനാരോയുടെ വാദം.കൂടാതെ, കോവിഡ് മരുന്നുകളായി ക്ലോറോക്വിനും ഹൈഡ്രോക്സിക്ലോറോക്വിനും ബോൽസനാരോ നിർദേശിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.