ലു​ല ഡ ​സി​ൽ​വ​,

ജൈ​ർ ബൊ​ൽ​സൊ​നാ​രോ​

ബ്രസീൽ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഇന്ന്

ബ്രസീലിയ: ബ്രസീലിൽ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ടം ഞായറാഴ്ച നടക്കും. ആദ്യഘട്ടത്തിൽ ഒരു സ്ഥാനാർഥിക്കും 50 ശതമാനത്തിലധികം വോട്ട്‌ നേടാനായില്ലെങ്കിൽ കൂടുതൽ വോട്ട് നേടുന്ന രണ്ടുപേർ മാത്രം സ്ഥാനാർഥികളായി ഒക്‌ടോബർ 30ന് വീണ്ടും തെരഞ്ഞെടുപ്പ്‌ നടക്കും.

നിലവിലെ പ്രസിഡന്റ് ജൈർ ബൊൽസൊനാരോയും മുൻ പ്രസിഡന്റ് ലുല ഡ സിൽവയുമാണ് പ്രധാന എതിരാളികൾ. 76കാരനായ ലുല 2003 മുതൽ 2006 വരെയും 2007 മുതൽ 2011 വരെയും പ്രസിഡന്റായിരുന്നു.

തീവ്ര വലതുപക്ഷക്കാരനായ ജൈർ ബൊൽസൊനാരോയേക്കാൾ അഭിപ്രായ സർവേകളിൽ മുന്നിലാണ് ഇടതു നേതാവ് ലുല ഡ സിൽവ. രാജ്യത്തെ 26 സംസ്ഥാനങ്ങളിലായി 15.64 കോടിയിലേറെ വോട്ടർമാരാണുള്ളത്. 8.23 കോടി വനിതാ വോട്ടർമാരാണ്‌. 

Tags:    
News Summary - Brazil presidential election today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.