യുക്രെയ്ന് കൂടുതൽ ആയുധം നൽകാൻ ബ്രിട്ടൻ

കിയവ്: റഷ്യയുമായുള്ള യുദ്ധത്തിൽ യുക്രെയ്നെ സഹായിക്കാൻ ബ്രിട്ടൻ രംഗത്ത്. 650 ഹ്രസ്വദൂര മിസൈലുകൾ യുക്രെയ്ന് നൽകുമെന്ന് ബ്രിട്ടീഷ് പ്രതിരോധ സെക്രട്ടറി ജോൺ ഹീലി അറിയിച്ചു. ജർമനിയിലെ റാംസ്റ്റെയിനിൽ നടക്കുന്ന പ്രതിരോധ ഉച്ചകോടിയിലാണ് പ്രഖ്യാപനം നടത്തിയത്.

162 ദശലക്ഷം പൗണ്ടിന്റെ അഥവാ 1700 കോടി രൂപയുടെ സൈനിക പാക്കേജാണ് ബ്രിട്ടൻ വാഗ്ദാനംചെയ്തത്. പാശ്ചാത്യൻ രാജ്യങ്ങൾ കൂടുതൽ ആയുധങ്ങൾ നൽകണമെന്ന് യുക്രെയ്ൻ പ്രസിഡന്റ് വോളോദിമിർ സെലൻസ്കി വീണ്ടും ആവശ്യം ഉന്നയിച്ചതിന് പിന്നാലെയാണ് പ്രഖ്യാപനം.

റഷ്യക്കെതിരെ പാശ്ചാത്യൻ രാജ്യങ്ങളുടെ ദീർഘദൂര മിസൈലുകൾ ഉപയോഗിക്കാൻ അനുമതി നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Tags:    
News Summary - Britain to give more weapons to Ukraine

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.