ബ്രിട്ടീഷ് ഉപപ്രധാനമന്ത്രി ഡൊമിനിക് റാബ് രാജിവെച്ചു

ലണ്ടൻ: ജീവനക്കാരോടുള്ള മോശം പെരുമാറ്റത്തിന്റെ പേരിൽ അന്വേഷണം നേരിട്ടിരുന്ന ബ്രിട്ടീഷ് ഉപപ്രധാനമന്ത്രിയും നീതിന്യായ മന്ത്രിയുമായ ഡൊമിനിക് റാബ് രാജിവെച്ചു. ഇതോടെ ആറ് മാസം പ്രായമായ ഋഷി സുനക് മന്ത്രിസഭയിൽനിന്ന് രാജിവെക്കുന്ന മൂന്നാമത്തെ പ്രമുഖനായി ഡൊമിനിക് റാബ്. 

റാബിനെതിരെ ഉയർന്ന പരാതികൾ പരിശോധിക്കാൻ നവംബറിൽ സുനക് മുതിർന്ന അഭിഭാഷകനായ ആദം ടോളിയെ നിയമിച്ചിരുന്നു. ഇദ്ദേഹം വ്യാഴാഴ്ച റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇതിനെ തുടർന്നാണ് രാജിയെന്നാണ് അറിയുന്നത്. പ്രഫഷനൽ രീതിയിലാണ് പെരുമാറിയതെന്നും, എന്നാൽ മോശം പെരുമാറ്റമാണെന്ന് അന്വേഷണ സംഘം കണ്ടെത്തിയാൽ രാജിവെക്കുമെന്നും റാബ് പ്രഖ്യാപിച്ചിരുന്നു.

"ഞാൻ അന്വേഷണത്തിന് ആവ​ശ്യപ്പെടുകയും കുറ്റക്കാരനെന്ന് കണ്ടെത്തിയാൽ രാജിവെക്കുമെന്ന് അറിയിക്കുകയും ചെയ്തിരുന്നു. എന്റെ വാക്ക് പാലിക്കേണ്ടത് പ്രധാനമാണെന്ന് ഞാൻ വിശ്വസിക്കുന്നു’, ട്വിറ്ററിൽ തന്റെ രാജി പ്രഖ്യാപിച്ചുള്ള കുറിപ്പിൽ റാബ് അറിയിച്ചു.

Tags:    
News Summary - British Deputy Prime Minister Dominic Raab resigns

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.