സിഡ്നി: ആസ്ട്രേലിയ ഏര്‍പ്പെടുത്തിയിരുന്ന ബാക്ക്പാക്കര്‍ ടാക്സിനെതിരെ കോടതിയെ സമീപിച്ച ബ്രിട്ടീഷ് വനിതക്ക് നിയമപോരാട്ടത്തില്‍ വിജയം. 2017ല്‍ സിഡ്നിയിലെ ഹോട്ടലില്‍ വെയിട്രസായി ജോലി നോക്കിയിരുന്ന കാതറിന് ആഡിയാണ് വിവേചനപരമായ നികുതി ഈടാക്കലിനെതിരെ ആസ്ട്രേലിയന്‍ ഹൈകോടതിയെ സമീപിച്ചത്.
വര്‍ക്കിങ് ഹോളിഡേ വിസയിലെത്തുന്ന വിദേശികള്‍ക്കുമേല്‍ ബാക്ക്പാക്കര്‍ നികുതി ചുമത്തുന്നത് വിവേചനപരമാണെന്ന് കോടതി കണ്ടെത്തി. ആസ്ട്രേലിയയില്‍ അവധിയാഘോഷത്തിനെത്തി ജോലിയെടുക്കുന്നവര്‍ 37,000 ഡോളര്‍ വരെയുള്ള വരുമാനത്തിനു മേല്‍ 15 ശതമാനം വരെ നികുതി അടക്കേണ്ടിയിരുന്നു.
ആസ്ട്രേലിയന്‍ പൗരന്മാരെ അപേക്ഷിച്ച് ഉയര്‍ന്ന നികുതി നിരക്കാണ് ബാക്ക്പാക്കര്‍മാരില്‍ നിന്ന് ഈടാക്കിയിരുന്നത്. 2017ലാണ് നിയമം നിലവില്‍ വന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.