വാഷിങ്ടൺ: 13 വർഷം മുമ്പ് കോടതി നൽകിയ രക്ഷാകർതൃത്വം ഇനിയും വിടാതെ പിടിക്കുന്ന പിതാവ് തന്‍റെ കരിയറിനു മൂക്കുകയറിടുകയാണെന്നും സ്വപ്നങ്ങളെ കൊന്നുകളഞ്ഞെന്നും അമേരിക്കൻ ഗായിക ബ്രിട്നി സ്പിയേഴ്സ്. ഇൻസ്റ്റഗ്രാം പോസ്റ്റിലാണ് പിതാവിനും സഹോദരി ലിൻ സ്പിയേഴ്സിനുമെതിരെ രൂക്ഷ വിമർശനവുമായി 39 കാരി രംഗത്തുവന്നത്. പിതാവ് ഇനിയും കടിഞ്ഞാൺ പിടിക്കുന്ന കാലത്തോളം ഇനി പരിപാടി അവതരിപ്പിക്കില്ലെന്നും ബ്രിട്നി പറഞ്ഞു.
കോടതി 2008ൽ നിർണയിച്ച രക്ഷാകർതൃത്വ നിയമ പ്രകാരം ആറു കോടി ഡോളർ മൂല്യമുള്ള ബ്രിട്നിയുടെ ആസ്തിയുടെ പൂർണ നിയന്ത്രണം പിതാവ് ജാമി സ്പിയേഴ്സിനാണ്. ഇനിയും വെളിപ്പെടുത്താത്ത മാനസിക പ്രശ്നങ്ങളുടെ പേരിലാണ് കോടതി നടിയുടെ കാര്യങ്ങൾ പിതാവിനെ ചുമതലപ്പെടുത്തിയത്. 2018നു ശേഷം ബ്രിട്നി പരിപാടികൾ അവതരിപ്പിച്ചിട്ടില്ല.
രക്ഷാകർതൃത്വവുമായി ബന്ധപ്പെട്ട കോടതി കേസിൽ അടുത്തിടെ ബ്രിട്നി പുതിയ അഭിഭാഷകനെ വെച്ചിരുന്നു. എന്നാൽ, രക്ഷാകർതൃത്വം അവസാനിപ്പിക്കാനാവശ്യപ്പെട്ട് ഔദ്യോഗിക പരാതി ഇതുവരെ അഭിഭാഷകൻ സമർപിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.