ലണ്ടൻ: മ്യാൻമറിലെ റോഹിങ്ക്യകൾക്കെതിരെ വിദ്വേഷ പ്രചാരണത്തിന് ഇടം നൽകിയതിന് ഫേസ്ബുക്ക് നഷ്ടപരിഹാരം നൽകണമെന്ന് ആംനസ്റ്റി ഇന്റർനാഷനൽ റിപ്പോർട്ട്.
റോഹിങ്ക്യൻ ഇരകളുടെ കൂട്ടായ്മകളും അവകാശ സംഘടനകളുമാണ് പരാതി നൽകിയത്. തങ്ങളുടെ പ്ലാറ്റ്ഫോമിലൂടെ പ്രചരിക്കുന്നതിനെതിരെ ഫേസ്ബുക്ക് ഒന്നും ചെയ്തില്ലെന്ന് പരാതിക്കാർ ചൂണ്ടിക്കാട്ടി. വർഷങ്ങളായി തുടർന്ന വിദ്വേഷ പരാമർശങ്ങൾക്കെതിരെ നിരവധി തവണ റോഹിങ്ക്യകൾ ഫേസ്ബുക്കിന് റിപ്പോർട്ട് ചെയ്യാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.
2012 മുതൽ 2017ലെ കൂട്ടക്കൊലയിൽ കലാശിക്കുന്നത് വരെ റോഹിങ്ക്യകൾക്കെതിരെ അക്രമാസക്തമായ വിദ്വേഷം പരത്തിയെന്ന് റിപ്പോര്‍ട്ടിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.