വ്യാജ വാക്​സിൻ സർട്ടിഫിക്കറ്റും ​േകാവിഡ്​ പരിശോധന റിപ്പോർട്ടും; ലക്ഷങ്ങൾ പിഴയിട്ട്​ കാനഡ

വാഷിങ്​ടൺ: എങ്ങനെയെങ്കിലും യാത്ര ചെയ്യാൻ നിർബന്ധിതരായവർക്ക്​ വ്യാജ സർട്ടിഫിക്കറ്റുകൾ തരപ്പെടുത്തി നൽകുന്ന സംഘങ്ങൾ പല നാടുകളിലും സജീവമാണ്​. ഇങ്ങനെ സംഘടിപ്പിച്ച വ്യാജ വാക്​സിൻ സർട്ടിഫിക്കറ്റും ​േകാവിഡ്​ പരിശോധന റിപ്പോർട്ടുമായി എത്തിയ യാത്രക്കാരെ തിരഞ്ഞുപിടിച്ച്​ പിഴയിട്ട്​ കാനഡ. ടോറ​േന്‍റാ വിമാനത്താവളത്തിലിറങ്ങിയ അമേരിക്കൻ പൗരന്മാരിൽ അതിർത്തി സേവന വിഭാഗം നടത്തിയ പരി​േശാധനയിലാണ്​ കോവിഡ്​ വാക്​സിൻ സർട്ടിഫിക്കറ്റും പരിശോധന റിപ്പോർട്ടും വ്യാജമാണെന്ന്​ കണ്ടെത്തിയത്​. ഓരോരുത്തർക്കും ലഭിച്ചത്​​ 16,000 ഡോളർ (11,88,760 രൂപ) പിഴയും.

ജൂലൈ 18നാണ്​ രണ്ടു യാത്രക്കാർ യാത്രാ വിലക്ക്​ മറികടന്ന്​ എ​ത്തിയതെന്ന് കാനഡ പൊതു ആരോഗ്യ വിഭാഗം അറിയിച്ചു.

കഴിഞ്ഞ ജൂലൈ അ​േഞ്ചാടെയാണ്​ വാക്​സിനേഷൻ സർട്ടിഫിക്കറ്റുള്ളവർക്ക്​ കാനഡ യാത്ര അനുവദിച്ച്​ ഇളവുകൾ സർക്കാർ പ്രഖ്യാപിച്ചത്​. വാക്​സിൻ സ്വീകരിക്കാത്തവർ വിവിധ ടെസ്റ്റുകൾ നടത്തണം. മൂന്നു ദിവസം സർക്കാർ ക്വാറന്‍റീനിലും കഴിയണം. 

Tags:    
News Summary - Canada fines travellers for fake vaccination and testing papers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.