ഓട്ടവ: കനേഡിയൻ തലസ്ഥാനമായ ഓട്ടവയിൽ കോവിഡ് നിയന്ത്രണങ്ങളിൽ പ്രതിഷേധിച്ച് നടന്ന ട്രക്ക് സമരം നിയന്ത്രിക്കുന്നതിൽ പരാജയപ്പെട്ടുവെന്ന് ആരോപണമുയർന്ന പൊലീസ് മേധാവി പീറ്റർ സ്ലോലി രാജിവെച്ചു.
രാജിക്കാര്യം ഓട്ടവ പൊലീസ് സർവീസ് ബോർഡ് സ്ഥിരീകരിച്ചു. കനേഡിയൻ മുൻ സോക്കർ പ്ലെയറായ ഇദ്ദേഹം27 വർഷമായി പൊലീസ് സേനയുടെ ഭാഗമാണ്. 2024ൽ സർവീസ് അവസാനിക്കും.19 ദിവസമാണ് ഗതാഗതം തടഞ്ഞ് ട്രക്കുമായി സമരക്കാർ ഉപരോധം നടത്തിയത്. ഒടുവിൽ സമരം അവസാനിപ്പിക്കാൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ അടിയന്തരാവസ്ഥ നിയമം പ്രയോഗിക്കുകയായിരുന്നു.
ജനങ്ങളിൽ നിന്ന് സംഭാവന പിരിക്കുന്ന നടപടി നിരോധിക്കാനും പ്രതിഷേധക്കാരുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാനും വാഹന ഇൻഷുറൻസ് റദ്ദാക്കാനും നടപടിയുണ്ടാകും. യു.എസിൽ നിന്നാണ് പ്രധാനമായും പ്രതിഷേധക്കാർക്ക് സാമ്പത്തിക സഹായം ലഭിക്കുന്നത്.
അടിയന്തര ഘട്ടങ്ങളിൽ പ്രയോഗിക്കാനുള്ള വാർ മെഷേർസ് ആക്ട് ആണ് ട്രൂഡോ പ്രയോഗിച്ചത്. ഈ നിയമം ആദ്യമായി ഉപയോഗിച്ചത് ജസ്റ്റിൻ ട്രൂഡോയുടെ പിതാവ് പിയർ ട്രൂഡോ ആയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.