വെള്ളച്ചാട്ടത്തിലേക്ക് കാർ മറിഞ്ഞു; അച്ഛനും മകൾക്കും രക്ഷകരായത് വിനോദ സഞ്ചാരികൾ

ഇൻഡോർ: വെള്ളച്ചാട്ടത്തിലേക്ക് മറിഞ്ഞ കാറിൽ നിന്ന് അച്ഛനും 13കാരിയായ മകളും അത്ഭുതകരമായി രക്ഷപ്പെട്ടു. മധ്യപ്രദേശിലെ ഇൻഡോർ നഗരത്തിൽ നിന്ന് 60 കിലോമീറ്റർ അകലെ സിംറോളിലാണ് സംഭവം. വെള്ളച്ചാട്ടത്തിന് മുകളിലുള്ള പാറയിൽ നിന്ന് ചുവന്ന കാർ താഴേക്ക് പതിക്കുകയായിരുന്നു. അപകടത്തിന്‍റെ വീഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

Full View

പാറക്ക് മുകളിൽ നിന്ന് വാഹനം തെന്നിമാറി താഴേക്ക് പതിക്കുന്നതിനിടെ യാത്രക്കാർ ഇറങ്ങാൻ ശ്രമിക്കുന്നുണ്ട്. എന്നാൽ, രക്ഷപ്പെടുന്നതിന് മുമ്പ് തന്നെ കാർ പാറക്കെട്ടിലിടിച്ച് വെള്ളച്ചാട്ടത്തിലേക്ക് വീഴുകയായിരുന്നുവെന്ന് ദൃക്സാക്ഷി സുനിൽ മാത്യു വിവരിക്കുന്നു.

വെള്ളച്ചാട്ടം കാണാനും കുളിക്കാനും എത്തിയ മറ്റ് വിനോദ സഞ്ചാരികളാണ് രക്ഷാപ്രവർത്തിൽ പങ്കാളിയായത്. കാർ അശ്രദ്ധമായി പാർക്ക് ചെയ്തതാണ് അപകടത്തിന് കാരണമെന്ന് പൊലീസ് സൂപ്രണ്ട് സുനിൽ മേത്ത പറഞ്ഞു.

Tags:    
News Summary - car falls into the waterfall father and daughter saved by picnikers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.