ലണ്ടന്‍: പ്രകൃതിയിലുണ്ടാവുന്ന ചെറിയ മാറ്റങ്ങള്‍ നിഗൂഢ സ്വഭാവത്തിലേക്ക് മാറുന്നത് പെട്ടന്നാണ്. ഇംഗ്ലണ്ടിലെ യോര്‍ക്ക് ഷെയറിന്റെ പടിഞ്ഞാറന്‍ മേഖലയില്‍ ഇത്തരമൊരു പ്രതിഭാസം ഉണ്ടായെന്നായിരുന്നു ആളുകളുടെ സംശയം. സൂര്യന്‍ അസ്തമിച്ചതിന് പിന്നാലെ ആകാശം പിങ്ക് നിറമായി മാറുകയായിരുന്നു.
ആളുകള്‍ ആശങ്കയോടെയും അത്ഭുതത്തോടെയുമാണ് ആകാശത്തിന്റെ നിറം മാറ്റത്തെ നോക്കി കണ്ടത്. നിറം മാറ്റത്തിന് പിന്നിലെ യഥാര്‍ത്ഥ കാരണം ചെടികൾ വളർത്തുന്നതിന് ഉപയോഗിക്കുന്ന എൽ.ഇ.ഡി ലൈറ്റുകളാണെന്ന് പിന്നീട് വ്യക്തമായി. നഗരത്തിലെ വൻകിട ഫാമുടമ നിക്ക് ഡെന്‍ഹാമാണ് ഇക്കാര്യം വ്യക്തമാക്കിയത്.
വൈദ്യുതി ഉപയോഗം കുറയ്ക്കാനായി നിക്ക് തന്‍റെ ഫാമില്‍ ചെയ്ത ടെക്നിക്കായിരുന്നു പിങ്ക് നിറത്തിലെ എല്‍.ഇ.ഡി ലൈറ്റുകള്‍. തൈകളുടെ വളര്‍ച്ച വർധിപ്പിക്കാൻ പിങ്ക് നിറത്തിന് സാധിക്കുമെന്ന നിരീക്ഷണത്തിലാണ് എല്‍.ഇ.ഡി ലൈറ്റുകള്‍ക്ക് നിറം നല്‍കിയത്.
നിക്കിന്റെ ഗ്രീന്‍ഹൌസുകളില്‍ നിന്നുള്ള പിങ്ക് വെളിച്ചമാണ് നാട്ടുകാരെ ഭയപ്പെടുത്തിയത്. പേടിച്ചിരുന്ന നാട്ടുകാരോട് നിക്ക് തന്നെയാണ് പിങ്ക് നിറത്തിനു പിന്നിലെ രഹസ്യം വ്യക്തമാക്കിയത്.
എന്നാല്‍ ചില ദിവസങ്ങളില്‍ മാത്രമാണ് പിങ്ക് നിറം ആകാശത്ത് കാണുന്നത്. എന്നാല്‍ അതിനു കാരണം ഗ്രീൻഹൗസിന് പുറത്തെ താപനില ഉയരുമ്പോള്‍ കര്‍ട്ടനുകള്‍ മാറ്റുന്നതാണ് വെളിച്ചം പുറത്ത് വരാന്‍ കാരണമാകുന്നതെന്നും നിക്ക് പറഞ്ഞു.
സെപ്തംബറില്‍ ഒരു മില്യണ്‍ യൂറോയുടെ വൈദ്യുതി ബില്ലാണ് ലഭിച്ചത്. ഇത്തവണ എല്‍.ഇ.ഡി ലൈറ്റ് വന്നതിന് പിന്നാലെ വൈദ്യുതി ബില്ല് വളരെയധികം കുറഞ്ഞുവെന്നും നിക്ക് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.