ബ്വേനസ് എയ്റിസ്: 20ാം നൂറ്റാണ്ടിലെ സോഷ്യലിസ്റ്റ് വിപ്ലവകാരി ഏണസ്റ്റ് ചെഗുവേരയുടെ ജന്മഗൃഹം വിൽപനക്ക്. അർജൻറീനയിലെ റൊസാരിയോ നഗരത്തിലുള്ള കെട്ടിടമാണ് ഇപ്പോഴത്തെ ഉടമയായ ഫ്രാൻസിസ്കോ ഫറുഗിയ എന്ന വ്യാപാരി വിൽപനക്ക് വെച്ചിരിക്കുന്നത്. നിയോ ക്ലാസിക്കൽ മാതൃകയിൽ നിർമിച്ച അപാർട്ട്മെൻറിലാണ് 2,580 ചതുരശ്ര അടി വിസ്തീർണമുള്ള ചെയുടെ ജൻമസ്ഥലം. 2002ലാണ് ഇത് ഫറുഗിയ സ്വന്തമാക്കുന്നത്. സാംസ്കാരിക നിലയമാക്കാനായിരുന്നു ഉദ്ദേശ്യം. ഇത് നടക്കാതെ വന്നതോടെയാണ് വിൽക്കാൻ തീരുമാനിച്ചത്.
എന്നാൽ, എന്ത് വിലയാണ് പ്രതീക്ഷിക്കുന്നതെന്ന് വ്യക്തമാക്കിയിട്ടില്ല. 1950കളിൽ ഈ വീട്ടിൽ നിന്നായിരുന്നു ചെഗുവേര ആൽബർട്ടോ ഗ്രനാഡോസിനൊപ്പം ദക്ഷിണ അമേരിക്കയിലേക്ക് മോട്ടോർ ബൈക്കിൽ സഞ്ചരിച്ചത്. അനേകം വിപ്ലവ ഓർമകൾ ഉറങ്ങുന്ന ഈ കെട്ടിടം കാണാൻ നിരവധി പ്രമുഖരും എത്തിയിരുന്നു. ഉറുഗ്വേ മുൻ പ്രസിഡൻറ് ജോസ് പെപെ മുജിക, ക്യൂബയുടെ വിപ്ലവ നേതാവ് ഫിഡൽ കാസ്ട്രോയുടെ മക്കൾ എന്നിവർ ഇവരിൽ ചിലരാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.