സാന്റിയാഗോ: ചിലിയിലെ നിന ഡെൽമറിൽ കഴിഞ്ഞ ഫെബ്രുവരിയിൽ 137 പേർ കൊല്ലപ്പെട്ട കാട്ടുതീ മനഃപൂർവം സൃഷ്ടിച്ചതെന്ന് കണ്ടെത്തൽ. പ്രതികളായ രണ്ടുപേരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തു. ഒരാൾ അഗ്നിശമന സേന ഉദ്യോഗസ്ഥനും മറ്റെയാൾ വനപാലകനുമാണ്.
വനത്തിലെ ഏതാനും ഭാഗത്ത് ചെറുതായി തീയിട്ടത് കനത്ത ചൂടും കാറ്റും കാരണം വ്യാപിക്കുകയായിരുന്നു. തീയിടാൻ ഉപയോഗിച്ച ഉപകരണം ഒരു പ്രതിയുടെ വീട്ടിൽനിന്ന് കണ്ടെടുത്തു.
ഇവരുടെ പ്രേരണയെന്തെന്ന് വ്യക്തമല്ല. രാജ്യത്തെ മറ്റു തീപിടിത്ത സംഭവങ്ങളുമായി ഇവർക്ക് ബന്ധമുണ്ടോ എന്ന് അന്വേഷിക്കുന്നു. 22കാരനായ അഗ്നിശമന സേനാംഗം ഒന്നര വർഷം മുമ്പാണ് ജോലിക്ക് കയറിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.