ബെയ്ജിങ്: ബഹിരാകാശദൗത്യത്തിെൻറ ഭാഗമായി ചന്ദ്രനിൽ പതാക നാട്ടുന്ന രണ്ടാമത്തെ രാജ്യമായി ചൈന.
ചൈനയുടെ ചാങ് ഇ-5 ബഹിരാകാശ പേടകമാണ് ചന്ദ്രോപരിതലത്തിൽ ദേശീയ പതാക നാട്ടിയത്. ഇതോടെ അമേരിക്കക്ക് ശേഷം ചന്ദ്രനിൽ കൊടിനാട്ടുന്ന രാജ്യമായി ചൈന മാറി. 1969ൽ അപ്പോളോ ദൗത്യത്തിലാണ് അമേരിക്ക ചന്ദ്രോപരിതലത്തിൽ പതാക നാട്ടി ചരിത്രം കുറിച്ചത്.
ചന്ദ്രെൻറ ഉത്ഭവവും രൂപവത്കരണവും സംബന്ധിച്ച ആഴത്തിലുള്ള പഠനം ലക്ഷ്യമിട്ടുള്ള ചൈനീസ് ചാന്ദ്രദൗത്യത്തിെൻറ ഭാഗമായ ചാങ് ഇ-5 ബഹിരാകാശ പേടകം ചൊവ്വാഴ്ചയാണ് വിജയകരമായി ചന്ദ്രനിൽ ഇറങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.