മൂന്ന്​ പേർക്ക്​ കോവിഡ്​; 12 ലക്ഷം ജനസംഖ്യയുള്ള നഗരത്തിൽ ലോക്ഡൗൺ പ്രഖ്യാപിച്ച്​ ചൈന

ബീജിങ്​: മൂന്ന്​ പേർക്ക്​ കോവിഡ്​ സ്ഥിരീകരിച്ചതിനെ തുടർന്ന്​ 12 ലക്ഷം ജനസംഖ്യയുള്ള നഗരത്തിൽ ലോക്​ഡൗൺ പ്രഖ്യാപിച്ച്​ ചൈന. ഹെനാൻ പ്രവിശ്യയിലെ യുഷോ നഗരത്തിലാണ്​ ലോക്​ഡൗൺ പ്രഖ്യാപിച്ചത്​. യുഷോയിൽ ഞായറാഴ്ച രണ്ട്​ പേർക്ക്​ കോവിഡ്​ സ്ഥിരീകരിച്ചിരുന്നു. തിങ്കളാഴ്ച ഒരാൾക്ക്​ കൂടി രോഗബാധ റിപ്പോർട്ട്​ ചെയ്തതോടെയാണ്​ നിയന്ത്രണങ്ങൾ ശക്​തമാക്കിയത്​.

നിത്യോപയോഗ സാധനങ്ങൾ വിൽക്കുന്ന സൂപ്പർമാർക്കറ്റുകളൊഴികെ സ്കൂളുകൾ, മാളുകൾ, പൊതുഗതാഗതം എന്നിവയെല്ലാം ഭരണകൂടം വിലക്കിയിട്ടുണ്ട്​. മരുന്ന്​ നിർമ്മാണ കമ്പനികൾക്കും ഊർജോൽപ്പാദന കേന്ദ്രങ്ങൾക്കും പ്രവർത്തിക്കാൻ അനുമതിയുണ്ട്​. ഈ സ്ഥലങ്ങളിലെ ജീവനക്കാർക്ക്​ കോവിഡ്​ നെഗറ്റീവ്​ സർട്ടിഫിക്കറ്റ്​ നിർബന്ധമാണ്​.

ചൈനയിൽ തിങ്കളാഴ്ച 108 പേർക്ക്​ കോവിഡ്​ സ്ഥിരീകരിച്ചിരുന്നു. വടക്ക്​-കിഴക്കൻ പ്രവിശ്യയായ ഷാൻക്സിയിൽ 95 പേർക്കും തെക്ക്​-കിഴക്കൻ പ്രവിശ്യയായ ഷെജിയാങ്ങിൽ എട്ട്​ പേർക്കും ഹെനാനിൽ അഞ്ച്​ പേർക്കുമാണ്​ രോഗബാധ സ്ഥിരീകരിച്ചതെന്ന്​ നാഷണൽ ഹെൽത്ത്​ കമ്മീഷൻ അറിയിച്ചു.

Tags:    
News Summary - China locks down city of more than a million people after 3 Covid-19 cases found

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.