ഡൽഹിയിലെ അഫ്​ഗാൻ യോഗം; പ​ങ്കെടുക്കില്ലെന്ന്​ ചൈന

ബീജിങ്​: അഫ്​ഗാനിസ്​ഥാൻ സുരക്ഷയുമായി ബന്ധപ്പെട്ട്​ ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ചർച്ചയിൽ പ​ങ്കെടുക്കില്ലെന്ന്​ ചൈന. പരിപാടിയിലെ ക്രമപ്പട്ടികയിൽ പൊരുത്തക്കേടുകൾ ഉള്ളതിനാൽ പ​ങ്കെടുക്കാനാകില്ലെന്നാണ്​ ചൈനയുടെ വാദം. പാകിസ്​താൻ യോഗത്തിൽ പ​ങ്കെടുക്കില്ലെന്ന്​ നേരത്തേ അറിയിച്ചിരുന്നു.

അഫ്​ഗാൻ സുരക്ഷയുമായി ബന്ധ​പ്പെട്ട ചർച്ചയാണ്​ നടക്കുന്നത്​. ബുധനാഴ്ചയാണ്​ യോഗം. റഷ്യയും ഇറാനും കൂടാതെ അഞ്ച്​ മധ്യേഷ്യൻ രാജ്യങ്ങളും യോഗത്തിൽ പ​ങ്കെടുക്കുന്നുണ്ട്​. അഫ്​ഗാനിൽ താലിബാൻ അധികാരം ഏറ്റെടുത്ത ശേഷം ഭീകരവാദം, ലഹരി ഉൽപന്നങ്ങളുടെ കടത്ത് തുടങ്ങിയ വിഷയങ്ങളിൽ നിലനിൽക്കുന്ന ഭീഷണിക്കെതിരെ നിലപാട്​ സ്വീകരിക്കാനാണ്​ യോഗം ചേരുന്നത്​.

ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ യോഗത്തിൽ അധ്യക്ഷത വഹിക്കും. ക്രമപ്പട്ടികയിൽ പൊരുത്തക്കേടുകൾ ഉള്ളതിനാൽ ചൈനക്ക്​ യോഗത്തിൽ പങ്കെടുക്കാൻ സാധിക്കില്ല. ഇക്കാര്യം ഇന്ത്യയെ അറിയിച്ചിട്ടുണ്ട് -ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് വാങ് വെൻബിൻ പറഞ്ഞു.

കസഖിസ്​താൻ, കിർഗിസ്​താൻ, തജിക്കിസ്​താൻ, തുർക്മെനിസ്​താൻ, ഉസ്ബെഖിസ്​താൻ എന്നീ രാജ്യങ്ങളിലെ മുതിർന്ന സുരക്ഷാ ഉദ്യോഗസ്ഥരുംയോഗത്തിൽ പ​ങ്കെടുക്കും. ചൈനയും പാകിസ്​താനും താലിബാൻ അനുകൂല നിലപാടുകൾ തുടരുന്നതിനാൽ യോഗത്തിൽ പ​ങ്കെടുക്കില്ലെന്ന്​ നേരത്തേ സൂചനയുണ്ടായിരുന്നു. 

Tags:    
News Summary - China not to attend NSA meeting hosted by India on Afghanisthan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.