ചോങ്കിങ്: കടുത്ത വരൾച്ചയെ ചെറുക്കാൻ കൃത്രിമ മഴ പെയ്യിപ്പിക്കാൻ തയ്യാറെടുത്ത് ചൈന. ക്ലൗഡ് സീഡിങ്ങ് എന്ന പ്രക്രിയ ഉപയോഗിച്ചാണ് മഴ പെയ്യിപ്പിക്കുന്നത്. കാർഷിക വിളകൾ സംരക്ഷിക്കുന്നതിന് ഊന്നൽ നൽകിയാണ് തീരുമാനം.
അറുപത് വർഷത്തിനിടെ രാജ്യത്ത് അനുഭവപ്പെടുന്ന ഉയർന്ന ഉഷ്ണതരംഗമാണിത്. നിരവധി പട്ടണങ്ങളിൽ ചൂട് 45 ഡിഗ്രി സെൽഷ്യസിനും മുകളിലെത്തിയിരുന്നു.
കൃഷിയിൽ കാര്യമായ നാശനഷ്ടങ്ങളുണ്ടായത് കാരണം വരുന്ന ഒരാഴ്ച വളരെ പ്രധാനപ്പെട്ടതാണെന്ന് കൃഷി മന്ത്രി തങ്ക് രഞ്ജൻ അറിയിച്ചു. ഈ സാഹചര്യത്തിലാണ് ക്ലൗഡ് സീഡിങ്ങ് ആശ്രയിക്കേണ്ടി വരുന്നതെന്ന് അദ്ദേഹം പറഞ്ഞു.
മിക്ക പട്ടണങ്ങളും ആശ്രയിച്ചിരുന്നത് ജലവൈദ്യുതിയെയാണ്. ജലക്ഷാമം കാരണം ചൈനയിലെ തെക്ക്- പടിഞ്ഞാറൻ പ്രദേശങ്ങളിലുള്ള ഫാക്ടറികൾ ഒരാഴ്ചയോളമായി പ്രവർത്തനം നിർത്തിവെച്ചിരിക്കുകയായിരുന്നു. ഇത് വീണ്ടും തുടരണമോയെന്ന് പരിശോധിക്കുന്നുണ്ടെന്ന് അധികൃതർ അറിയിച്ചിരുന്നു.
വരൾച്ചയെ തുടർന്ന് ഊർജ സംരക്ഷണത്തിനായി സിൻചുവാങിൽ ആറ് ദിവസത്തേക്ക് ഫാക്ടറികൾ അടച്ചിടാൻ സർക്കാർ അടിയന്തര നിർദേശം പുറപ്പെടുവിച്ചിരുന്നു. വരൾച്ചയെ തുടർന്ന് ജലവൈദ്യുത പ്ലാന്‍റിലെ ഉത്പാദനവും കുറച്ചു.
ജൂലൈ മുതലാണ് ചൈനയിൽ ചൂട് കനത്ത് തുടങ്ങിയത്. ആഗസ്റ്റ് ഏഴിന് 60 വർഷത്തിലെ ഏറ്റവും കൂടിയ നിലയിലേക്ക് താപനില വർധിച്ചു. ചൂട് കനത്തതോടെ ഓഫീസുകളിൽ എ/സിയും ലിഫ്റ്റും പ്രവർത്തിപ്പിക്കുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തണമെന്ന് അധികൃതർ നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.