അരുണാചലിലെ പേര് മാറ്റം തങ്ങളുടെ പരമാധികാരത്തിൽപ്പെട്ടത്; കൂടുതൽ പ്രകോപനവുമായി ചൈന

അരുണാചൽ പ്രദേശിന്റെ കാര്യത്തിൽ കൂടുതൽ പ്രകോപനവുമായി ചൈന. 11 സ്ഥലങ്ങളുടെ പേരുമാറ്റാനുള്ള തീരുമാനം തങ്ങളുടെ പരമാധികാരത്തിൽപ്പെട്ടതാണെന്നാണ് ചൈനീസ് സർക്കാറിന്റെ വാദം. ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് മാവോ നിങ് ചൊവ്വാഴ്ചയാണ് പുതിയ വാദവുമായി രംഗത്തുവന്നത്.

പത്രസമ്മേളനത്തിൽ സംസാരിക്കവേ, അരുണാചൽ പ്രദേശിലെ ഇന്ത്യൻ പ്രദേശത്തെ സ്ഥലങ്ങളുടെ പേരുമാറ്റാനുള്ള കാരണത്തെക്കുറിച്ച് മാവോ നിങ് പ്രതികരിച്ചു. സാങ്‌നാൻ (അരുണാചലിനെ ചൈന വിളിക്കുന്ന പേര്) തങ്ങളുടെ രാജ്യത്തിന്റെ ഭാഗമാണെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് പറഞ്ഞു. ‘സ്റ്റേറ്റ് കൗൺസിലിന്റെ തീരുമാനപ്രകാരം വ്യവസ്ഥകൾക്ക് അനുസൃതമായി ചൈനീസ് സർക്കാരിന്റെ യോഗ്യതയുള്ള അധികാരികൾ സാങ്‌നാന്റെ ചില ഭാഗങ്ങളുടെ പേരുകൾ സ്റ്റാൻഡേർഡ് ചെയ്തിട്ടുണ്ട്. ഇത് ചൈനയുടെ പരമാധികാരവുമായി ബന്ധപ്പെട്ട കാര്യമാണ്’-മാവോ നിങ് പറഞ്ഞു.

അതേസമയം ചൈ​ന​യു​ടെ ന​ട​പ​ടി​യിൽ ക​ടു​ത്ത എ​തി​ർ​പ്പ്​ പ്ര​ക​ടി​പ്പി​ച്ച്​ ബി.ജെ.പി സർക്കാർ രംഗത്ത് എത്തി. ഇ​ന്ത്യ​യു​ടെ പ​ര​മാ​ധി​കാ​ര​ത്തെ വെ​ല്ലു​വി​ളി​ച്ച്​ അ​രു​ണാ​ച​ൽ പ്ര​ദേ​ശി​ലെ 11 സ്ഥ​ല​ങ്ങ​ൾ​ക്ക്​ പു​തി​യ പേ​രി​ട്ട ചൈ​ന​യു​ടെ ന​ട​പ​ടി​​ പൂ​ർ​ണ​മാ​യും ത​ള്ളി​ക്ക​ള​യു​ന്നതായും സർക്കാർ വൃത്തങ്ങൾ പറഞ്ഞു. ഇ​ത്ത​രം ശ്ര​മ​ങ്ങ​ൾ ചൈ​ന ന​ട​ത്തു​ന്ന​ത്​ ഇ​താ​ദ്യ​മ​ല്ല. അ​രു​ണാ​ച​ൽ പ്ര​ദേ​ശ്​ എ​ക്കാ​ല​വും ഇ​ന്ത്യ​യു​ടെ മാ​റ്റി​നി​ർ​ത്താ​നാ​കാ​ത്ത ഭാ​ഗ​മാ​ണ്. പു​തി​യ പേ​രി​ട്ടാ​ൽ ഈ ​യാ​ഥാ​ർ​ഥ്യം മാ​റ്റാ​നാ​കി​ല്ല -വി​ദേ​ശ​കാ​ര്യ വ​ക്​​താ​വ്​ അ​രി​ന്ദം ബ​ഗ്​​ചി വ്യ​ക്​​ത​മാ​ക്കി.

അ​രു​ണാ​ച​ൽ പ്ര​ദേ​ശി​ലെ ഓ​രോ പ്ര​ദേ​ശ​ങ്ങ​ൾ​ക്ക് പു​തി​യ പേ​രി​ട​ൽ ന​ട​ത്തു​ന്ന ചൈ​ന​യു​ടെ ഏ​ർ​പ്പാ​ട്​ ഇ​തു മൂ​ന്നാം ത​വ​ണ​യാ​ണ്. സ്ഥ​ല​നാ​മ ഏ​കീ​ക​ര​ണ​ത്തി​ന്‍റെ പേ​രി​ൽ 2017ൽ ​ആ​റു സ്ഥ​ല​ങ്ങ​ൾ​ക്ക്​ പു​തി​യ പേ​രി​ട്ടു. 2021ൽ 15 ​സ്ഥ​ല​ങ്ങ​ളു​ടെ പേ​രു​മാ​റ്റ​മാ​ണ്​ പ്ര​ഖ്യാ​പി​ച്ച​ത്. ഇ​പ്പോ​ൾ 11 സ്ഥ​ല​ങ്ങ​ൾ​ക്ക്​ പു​തി​യ പേ​രി​ട്ടു. ര​ണ്ടു പാ​ർ​പ്പി​ട പ്ര​ദേ​ശ​ങ്ങ​ൾ, അ​ഞ്ച്​ കു​ന്നു​ക​ൾ, ര​ണ്ടു ന​ദി​ക​ൾ എ​ന്നി​വ ഇ​ക്കൂ​ട്ട​ത്തി​ൽ പെ​ടും. ഏ​റി​യും കു​റ​ഞ്ഞും സം​ഘ​ർ​ഷാ​ത്​​മ​ക സ്ഥി​തി​യി​ൽ അ​തി​ർ​ത്തി മേ​ഖ​ല തു​ട​രു​ന്ന​തി​നി​ട​യി​ലാ​ണ്​ ഇ​ത്ത​ര​ത്തി​ലൊ​രു നാ​മ​ക​ര​ണ ച​ട​ങ്ങ്.

ചൈ​ന​ക്ക്​ ക്ലീ​ൻ ചി​റ്റ്​ ന​ൽ​കു​ക​യും അ​തി​ർ​ത്തി​​യി​ലെ അ​വ​രു​ടെ ചെ​യ്തി​ക​ൾ​ക്കു മു​ന്നി​ൽ തി​ക​ഞ്ഞ മൗ​നം പാ​ലി​ക്കു​ക​യും ചെ​യ്യു​ന്ന പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യു​ടെ രീ​തി​യാ​ണ്​ ഈ ​സാ​ഹ​ച​ര്യ​മു​ണ്ടാ​ക്കി​യ​തെ​ന്ന്​ കോ​ൺ​ഗ്ര​സ്​ കു​റ്റ​പ്പെ​ടു​ത്തി. മൂ​ന്നാം ത​വ​ണ​യാ​ണ്​ പേ​രു​മാ​റ്റം. എ​ന്നാ​ൽ അ​രു​ണാ​ച​ൽ പ്ര​ദേ​ശ്​ ഇ​ന്ത്യ​യു​ടെ അ​വി​ഭാ​ജ്യ ഭാ​ഗ​മാ​യി തു​ട​രും. ചൈ​ന​ക്ക്​ ക്ലീ​ൻ ചി​റ്റ്​ മോ​ദി ന​ൽ​കി​യ​തി​ന്‍റെ ഭ​വി​ഷ്യ​ത്ത്​ രാ​ജ്യം നേ​രി​ടു​ക​യാ​ണെ​ന്ന്​ കോ​ൺ​ഗ്ര​സ്​ അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ പ​റ​ഞ്ഞു.

2,000 ച​തു​ര​ശ്ര കി​ലോ​മീ​റ്റ​ർ ഭൂ​മി ചൈ​ന പി​ടി​ച്ചെ​ടു​ത്തു. സ്ഥ​ല​ങ്ങ​ൾ​ക്ക്​ പേ​രു​മാ​റ്റു​ക​യാ​ണ്​ അ​വ​ർ. പ്ര​ധാ​ന​മ​ന്ത്രി നി​ശ്ശ​ബ്​​ദ​മാ​യി​രി​ക്കു​ന്നു. ഉ​ത്ത​ര​മി​ല്ല. പ്ര​ധാ​ന​മ​ന്ത്രി​ക്കെ​ന്താ, ഇ​ത്ര പേ​ടി? -ഖാ​ർ​ഗെ ചോ​ദി​ച്ചു.

അ​തി​ർ​ത്തി സാ​ഹ​ച​ര്യം മെ​ച്ച​പ്പെ​ട്ടെ​ന്ന്​ അ​വ​കാ​ശ​പ്പെ​ടു​​മ്പോ​ൾ ത​ന്നെ ചൈ​ന​യു​ടെ പ്ര​കോ​പ​ന​വും ക​ട​ന്നു ക​യ​റ്റ​വും തു​ട​രു​ക​യാ​ണെ​ന്ന്​ കോ​ൺ​ഗ്ര​സ്​ വ​ക്താ​വ്​ ജ​യ്​​റാം ര​മേ​ശ്​ പ​റ​ഞ്ഞു.

Tags:    
News Summary - China Provokes Again On Arunachal, Says Changing Names Was Within Its 'sovereign Rights'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.