ചന്ദ്രനില്‍ പതാക നാട്ടുന്ന രണ്ടാമത്തെ രാജ്യമായി ചൈന

ബെയ്ജിങ്: ബഹിരാകാശദൗത്യത്തി​െൻറ ഭാഗമായി ചന്ദ്രനിൽ പതാക നാട്ട​ുന്ന രണ്ടാമത്തെ രാജ്യമായി ചൈന. ചൈനയുടെ ചാങ് ഇ-5 ബഹികാരാശ പേടകമാണ്​ ചന്ദ്രോപരിതലത്തിൽ ദേശീയ പതാക നാട്ടിയത്​.

ഇതോടെ അമേരിക്കയ്ക്ക് ശേഷം ചന്ദ്രനിൽ കൊടിനാട്ടുന്ന രാജ്യമായി ചൈന മാറി. 1969ൽ അപ്പോളോ ദൗത്യത്തിലാണ്​ അമേരിക്ക ചന്ദ്രോപരിതലത്തിൽ പതാക നാട്ടി ചരിത്രം കുറിച്ചത്​. ചന്ദ്ര​െൻറ ഉത്ഭവവും രൂപീകരണവും സംബന്ധിച്ച ആഴത്തിലുള്ള പഠനം ലക്ഷ്യമിട്ടുള്ള ചൈനീസ് ചാന്ദ്രദൗത്യത്തി​െൻറ ഭാഗമായ ചാങ്ഇ-5 ബഹിരാകാശ പേടകം ചൊവ്വാഴ്​ചയാണ്​ വിജയകരമായി ചന്ദ്രനിൽ ഇറങ്ങിയത്.

കൊടി നാട്ടിയതിന് പിന്നാലെ ചന്ദ്രനിൽ നിന്നുള്ള പാറയും മണ്ണും ശേഖരിച്ച് ചാങ്ഇ-5 പേടകം വ്യാഴാഴ്ച ഭൂമിയിലേക്ക് തിരിച്ചതായി ചൈന നാഷണൽ സ്​പേസ്​ അഡ്​മിനിസ്​ട്രേഷൻ (സി.എസ്​.എൻ.എ) അറിയിച്ചു. ചന്ദ്രോപരിതലത്തിൽ ചൈനീസ്​ പതാക സ്​ഥാപിച്ച ചിത്രവും സി.എസ്​.എൻ.എയാണ്​ പുറത്തുവിട്ടത്​.

ഏകദേശം രണ്ട്​ കിലോ (4.4 പൗണ്ട്​) പാറയും മണ്ണും ഭൂമിയിലെത്തിക്കാനാണ് ചൈന ലക്ഷ്യമിടുന്നത്. ദൗത്യം വിജയകരമായാൽ കഴിഞ്ഞ 40 വർഷത്തിനിടെ ചന്ദ്രോപരിതലത്തിലെ സാമ്പിളുകൾ ശേഖരിച്ച് തിരിച്ചെത്തുന്ന ആദ്യ രാജ്യമാകും ചൈന. 1960കൾക്കൊടുവിൽ അമേരിക്കയും അന്നത്തെ സോവിയറ്റ് യൂനിയനും ഈ ദൗത്യം പൂർത്തിയാക്കിയിരുന്നു.

Tags:    
News Summary - China raises its flag On moon, becomes 2nd nation to do so

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.