തായ്പെയ്: തായ്വാൻ വ്യോമാതിർത്തി ഭേദിച്ച് ഒറ്റ ദിവസം 52 യുദ്ധവിമാനങ്ങൾ പറത്തി ചൈന. കഴിഞ്ഞ വർഷം ആരംഭിച്ച അതിർത്തി കടക്കൽ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്തത് തിങ്കളാഴ്ചയാണ്. ശനിയാഴ്ച 39 യുദ്ധവിമാനങ്ങളും തായ്വാൻ അതിർത്തി കടന്ന് മടങ്ങിയിരുന്നു. 34 ജെ-16 യുദ്ധവിമാനങ്ങൾ, 12 എച്ച്-6 ബോംബറുകൾ, രണ്ട് എസ്.യു-30 യുദ്ധവിമാനങ്ങൾ തുടങ്ങിയവയാണ് തായ്വാനിലെത്തിയത്.
ഏഴു പതിറ്റാണ്ട് മുമ്പു നടന്ന ആഭ്യന്തരയുദ്ധത്തിനുശേഷം സ്വന്തം ഭരണം നിലനിൽക്കുന്ന രാജ്യമാണ് തായ്വാൻ. എന്നാൽ, ഇതുവരെയും ഭരണം പിടിക്കാൻ ശ്രമിച്ചിട്ടില്ലെങ്കിലും തങ്ങളുടെ ഭാഗമായാണ് തായ്വാനെ ചൈന കണക്കാക്കുന്നത്.
ആവശ്യമെങ്കിൽ സൈന്യത്തെ അയച്ച് രാജ്യം വരുതിയിലാക്കുമെന്നാണ് ചൈനീസ് ഭരണാധികാരി ഷി ജിൻപിങ്ങിന്റെ നിലപാട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.