ബെയ്ജിങ്: ഇന്ത്യയുമായുള്ള അതിർത്തർക്കം രൂക്ഷമായിരിക്കെ, പ്രാദേശിക സുരക്ഷയും പരമാധികാരവും ഉയർത്തിപ്പിടിക്കാനെന്ന പേരിൽ പുതിയ ഭൂ അതിർത്തി നിയമം പാസാക്കി ചൈന.
നാഷനൽ പീപ്ൾസ് കോൺഗ്രസ് സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങൾ നിയമത്തെ പിന്തുണച്ചു. അതിർത്തിയിലെ സുരക്ഷ വർധിപ്പിക്കുന്നതുൾപ്പെടെയുള്ള വ്യവസ്ഥകൾ അടങ്ങിയതാണ് പുതിയ നിയമം.
അതിർത്തി മേഖലകളിൽ താമസിക്കുന്നവരുടെ സാമ്പത്തിക, സാമൂഹിക വികസനം സാധ്യമാക്കുന്നതിന് നടപടി സ്വീകരിക്കാനും അതിർത്തി മേഖലകളിലെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്താനും നിയമത്തിൽ ശിപാർശയുണ്ട്. 2022 ജനുവരി ഒന്നുമുതൽ നിയമം പ്രാബല്യത്തിലാവുക. നിലവിൽ ഇന്ത്യയും ഭൂട്ടാനുമായി ചൈനയുടെ അതിർത്തിത്തർക്കം നിലനിൽക്കുകയാണ്.
12 രാജ്യങ്ങളുമായുള്ള അതിർത്തിത്തർക്കം പരിഹരിച്ചുവെന്നാണ് ചൈനയുടെ അവകാശവാദം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.