ചൈനീസ്​ വിദേശകാര്യമന്ത്രി വാങ്​ യി (photo: Heiko Junge / AFP via Getty Images)

ഹോ​േങ്കാങ്​ ജനാധിപത്യ വാദികൾക്ക്​ നൊബേൽ നൽകിയാൽ പ്രതികരണം രൂക്ഷമായിരിക്കും;​ ഭീഷണിയുമായി ചൈന

ബെയ്​ജിങ്​: ഹോ​േങ്കാങ്​ ജനാധിപത്യ വാദികൾക്ക്​ നൊബേൽ സമാധാന സമ്മാനം നൽകിയാൽ പ്രതികരണം രൂക്ഷമായിരിക്കുമെന്ന്​ നോർവേയെ ഭീഷണിപ്പെടുത്തി ചൈന. 15 വർഷത്തിനിടെ ആദ്യമായി നോർവേ സന്ദർശിച്ച ചൈനീസ്​ വിദേശകാര്യമന്ത്രിയായ വാങ്​ യി ആണ്​ നൊബേൽ സമ്മാനം ബന്ധത്തെ ബാധിക്കുമെന്ന്​ മുന്നറിയിപ്പ്​ നൽകിയത്​.

നേരത്തേ, ചൈനീസ്​ മനുഷ്യാവകാശ പ്രവർത്തകൻ ലിയു സിയാബോക്കും തിബത്തൻ ആത്​മീയ നേതാവ്​ ദലൈലാമക്കും നൊബേൽ സമ്മാനം നൽകിയത്​ ചൈന- നോർവേ ബന്ധത്തെ ബാധിച്ചിരുന്നു. ചൈനയുടെ ആഭ്യന്തരകാര്യങ്ങളിൽ ഇടപെടാൻ നൊബേൽ സമാധാന സമ്മാനത്തെ ഉപയോഗിക്കുന്നത്​ പൂർണമായും എതിർക്കുന്നതായി വാങ്​യി പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.