ഹോങ്കോങ്ങിന്‍റെ സമഗ്രമായ നിയന്ത്രണം ചൈന നേടിയെടുത്തുവെന്ന് ഷി ജിൻപിങ്; തായ്‍വാന് വിമർശനം

ബീജിങ്: ഹോങ്കോങ്ങിന്‍റെ സമഗ്രമായ നിയന്ത്രണം ചൈന നേടിയെടുത്തുവെന്ന് പ്രസിഡന്റ് ഷീ ജിങ് പിങ്. ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ സമ്മേളനത്തിലാണ് അദ്ദേഹത്തിന്റെ പരാമർശം. അരാജകത്വത്തിൽ നിന്ന് ഭരണത്തിലേക്കുള്ള ഹോങ്കോങ്ങിന്റെ പരിവർത്തനത്തെയും അദ്ദേഹം പ്രശംസിച്ചു.

'ഹോങ്കോങ്ങ് അരാജകത്വത്തിൽ നിന്ന് ഭരണത്തിലേക്കുള്ള ഒരു വലിയ പരിവർത്തനം കൈവരിച്ചിരിക്കുന്നു. സ്വയം ഭരണ ദ്വീപായ തായ്‌വാനിലെ ഇടപെടലിനെതിരെയും വിഘടനവാദത്തിനെതിരെയും ശക്തമായ പോരാട്ടം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

ചൈനയിൽ മികച്ച ഭരണമാണ് നിലനിൽക്കുന്നതെന്ന് പറഞ്ഞ ഷീ രാജ്യത്ത് കോവിഡിനെ പ്രതിരോധിക്കുന്നതിന് വേണ്ടിയുള്ള നയങ്ങളേയും പ്രശംസിച്ചു.

Tags:    
News Summary - China's Xi hails Hong Kong transition out of 'chaos', slams Taiwan 'separatism'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.