െബയ്ജിങ്: വൂഹാനിൽ കണ്ടെത്തിയ കോവിഡ് രോഗത്തെക്കുറിച്ച് ആദ്യമായി ലോകത്തെ അറിയിച്ച അഭിഭാഷകയെ ചൈന നാലുവർഷം തടവിനു ശിക്ഷിച്ചു. രാജ്യത്തിനെതിരെ കലാപം ഉയർത്തുകയും കുഴപ്പങ്ങൾ സൃഷ്ടിക്കുകയും ചെയ്തെന്ന കുറ്റം ആരോപിച്ചാണ് ഷാങ് ഷാൻ എന്ന അഭിഭാഷകയെ ശിക്ഷിച്ചത്. തെറ്റായ വിവരങ്ങളാണ് ഇവർ പ്രചരിപ്പിച്ചതെന്ന് കോടതി കുറ്റപ്പെടുത്തി.
കഴിഞ്ഞ ഫെബ്രുവരിയിലാണ് വൂഹാൻ സന്ദർശിച്ച ഷാങ് ഷാൻ 'പ്രത്യേകതരം ന്യൂമോണിയ' ജീവൻ അപഹരിച്ച് വ്യാപിക്കുന്നതായി സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ ലോകത്തെ അറിയിച്ചത്.
ഇതേത്തുടർന്ന് മേയിൽ ഷാങ്ങിനെ അറസ്റ്റു ചെയ്തു. തടവിൽ അനിശ്ചിതകാല നിരാഹാര സമരത്തിൽ ഏർപ്പെട്ട ഷാങ്ങിെൻറ ആരോഗ്യനില ഇപ്പോഴും മോശമാണെന്ന് റിപ്പോർട്ടുണ്ട്. വൂഹാനിലെ വിവരം പുറംലോകത്തെ അറിയിച്ച ഏതാനും ഡോക്ടർമാരെയും ചൈന തടവിലാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.