വെല്ലിങ്ടൺ: കഴിയുന്നത്ര മുസ്ലിംകളെ കൊല്ലാനും ഒരു മുസ്ലിം പള്ളി കൂടി ആക്രമിക്കാനും ശ്രമിച്ചതായി ന്യൂസിലൻഡിലെ ക്രൈസ്റ്റ് ചർച്ച് ഭീകരാക്രമണ കേസ് പ്രതി ബ്രെൻറൺ ടെറൻറ്. പരമാവധി പേർ മരിക്കുകയെന്ന ലക്ഷ്യേത്താടെ പള്ളികൾക്ക് തീയിടാനും പദ്ധതിയിട്ടതായി പ്രോസിക്യൂഷൻ. ക്രൈസ്റ്റ് ചർച്ചിലെ അൽനൂർ മസ്ജിദ്, ലിൻവുഡ് ഇസ്ലാമിക് െസൻറർ എന്നിവിടങ്ങളിൽ യന്ത്രത്തോക്കുമായി ആക്രമണം നടത്തി 51 േപരെ കൊന്ന വെള്ള വംശീയവാദിയായ ടെറൻറിെൻറ ശിക്ഷാ വിചാരണ കോടതിയിൽ ആരംഭിച്ചപ്പോഴാണ് ഇക്കാര്യങ്ങൾ പ്രതി പറഞ്ഞത്.
വർഷങ്ങൾ മുേമ്പ ആക്രമണ പദ്ധതി ആസൂത്രണം ചെയ്തിരുന്നു. ന്യൂസിലൻഡിലെ മുസ്ലിം പള്ളികളെ കുറിച്ച വിശദവിവരങ്ങൾ ശേഖരിച്ചിരുന്നു. അൽനൂറിനും ലിൻവുഡ് െസൻററിനും ശേഷം ആഷ്ബർട്ടൺ മോസ്ക്കും ലക്ഷ്യമിട്ടെങ്കിലും വഴിമധ്യേ പൊലീസ് പിടികൂടുകയായിരുന്നു.
നാലുദിവസത്തെ ശിക്ഷാ വിചാരണക്ക് ജയിൽ വസ്ത്രമണിഞ്ഞ് മൂന്ന് പൊലീസുകാരുടെ സുരക്ഷയോടെയാണ് ടെറൻറ് കോടതിയിലെത്തിയത്. േകാവിഡിെൻറ പശ്ചാത്തലത്തിൽ േകാടതി മുറിയിൽ വളരെ കുറച്ചുപേർ മാത്രമാണുണ്ടായിരുന്നത്. ആക്രമണത്തിെൻറ ഇരകൾക്കുനേരെ മുഖമുയർത്തി നോക്കിയെങ്കിലും ഏറെ സമയവും നിശ്ശബ്ദനായിരുന്നു. ഇരകളും മരിച്ചവരുടെ ബന്ധുക്കളും അടക്കമുള്ളവർക്ക് വിവിധ കോടതി മുറികളിൽ സാമൂഹിക അകലം പാലിച്ച് കോടതി നടപടികൾ വീക്ഷിക്കാൻ വിഡിയോ കോൺഫറൻസിങ് സംവിധാനം വഴി അവസരമൊരുക്കിയിരുന്നു.
ടെറൻറ് അഭിഭാഷകരെ ഒഴിവാക്കി സ്വയം വാദിക്കുകയാണ്. പരോളില്ലാതെ ജീവിത കാലം മുഴുവൻ തടവുശിക്ഷ ലഭിക്കാനാണ് സാധ്യത. ആക്രമണത്തിെൻറ ഇരകൾക്ക് പറയാനുള്ളത് മുഴുവൻ കേട്ടശേഷം വ്യാഴാഴ്ചയേ ശിക്ഷ പ്രഖ്യാപിക്കൂവെന്ന് ഹൈകോടതി ജഡ്ജി കാമറൂൺ മാൻഡെർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.