സാൻറിയാഗോ: ചിലിയുടെ തലസ്ഥാനമായ സാൻറിയാഗോയിൽ പ്രതിഷേധക്കാർ രണ്ടു ക്രിസ്തീയ ദേവാലയങ്ങൾക്ക് തീയിട്ടു. കടകൾ കൊള്ളയടിക്കുകയും പൊലീസുമായി ഏറ്റുമുട്ടുകയും ചെയ്തു.
ഏകാധിപത്യ കാലത്തെ ഭരണഘടന തുടരണോ എന്നതിലുള്ള ജനഹിതം നടക്കാനിരിക്കെയാണ് സംഭവം. കഴിഞ്ഞ വർഷം നടന്ന വൻ സർക്കാർ വിരുദ്ധ പ്രക്ഷോഭത്തിെൻറ വാർഷികത്തിലാണ് 25,000ത്തോളം പേർ ഒത്തുകൂടിയത്.
ആദ്യം സമാധാനപരമായി ഒത്തുചേർന്ന സമരക്കാർ പിന്നീട് അക്രമത്തിലേക്ക് നീങ്ങി. ഇവർ പൊലീസുമായും വിവിധ ഗ്രൂപ്പുകളുമായും ഏറ്റുമുട്ടി. ക്രൂരമായാണ് പ്രതിഷേധക്കാർ പെരുമാറിയതെന്ന് സർക്കാർ പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.