കാസിൽടൺ: അങ്ങനെ പൂച്ചക്കും ഡോക്ടറേറ്റ് കിട്ടിയിരിക്കുകയാണ്. കളിയല്ലിത്, യു.എസിലെ കാസിൽടണിലുള്ള വെർമോണ്ട് സർവകലാശാലയാണ് ഓണററി ഡോക്ടറേറ്റ് നൽകിയത്. കഴിഞ്ഞ നാല് വർഷമായി യൂണിവേഴ്സിറ്റി കാമ്പസിനടുത്ത് താമസിക്കുന്ന ‘മാക്സ്’ എന്ന് വിളിക്കുന്ന സുന്ദരൻ പൂച്ചക്കാണ് ‘ഡോക്ടർ ഓഫ് ലിറ്റർ-അച്വർ’ എന്ന ഓണററി ബിരുദം ലഭിച്ചത്.
വെർമോണ്ട് സർവകലാശാലയിലെ പതിവ് സന്ദർശകനാണ് മാക്സ്. വിദ്യാർഥികളോടും അധ്യാപകരോടും മാന്യമായ പെരുമാറ്റം. ഇത്, അവനെ അവിടുത്തെ പ്രിയപ്പെട്ടവനാക്കി. അങ്ങനെ എല്ലാവരുടെയും സ്നേഹലാളകൾ ഏറ്റുവാങ്ങി.
താരമായതിനാൽ മിക്കപ്പോഴും സെൽഫിക്ക് നിന്നുകൊടുക്കേണ്ടിവരും. ഈ കാമ്പസിൽ നാലുവർഷമായി പതിവ് സന്ദർശകനാണ് മാക്സ്. എന്നാൽ, ഇന്നലെ മുതൽ ഡോ. മാക്സ് ഡോ ആയാണറിയപ്പെടുക. മനുഷ്യരുമായുള്ള സൗഹൃദത്തിനും സാമൂഹിക ഇടപഴകലിനുമാണ് പൂച്ചക്ക് ഡോക്ടറേറ്റെന്ന് അധികൃതർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.