കൈറോ: പ്രപഞ്ചം അപകട സൂചന നൽകുന്നുവെന്ന മുന്നറിയിപ്പുമായി യു.എൻ കാലാവസ്ഥ ഉച്ചകോടിക്ക് ഈജിപ്തിലെ ശറമുശൈഖിൽ തുടക്കമായി. നവംബർ 18 വരെ തുടരും.
കാലാവസ്ഥ വ്യതിയാനം തടയാനായി കഴിഞ്ഞവർഷം സ്കോട്ട്ലൻഡിലെ ഗ്ലാസ്കോയിൽ നടത്തിയ ഉച്ചകോടിയിലെ തീരുമാനങ്ങളുടെ ഫലപ്രാപ്തി അവലോകനം ചെയ്യുകയും പുതിയ കർമപദ്ധതികൾ അവതരിപ്പിക്കുകയും ചെയ്യും.
ഹരിതഗൃഹവാതകങ്ങളുടെ പുറന്തള്ളൽ കുറക്കുക, കാലാവസ്ഥ വ്യതിയാനത്തെ പ്രതിരോധിക്കാൻ രാജ്യങ്ങളെ സഹായിക്കുക, കാലാവസ്ഥ പ്രവർത്തനങ്ങൾക്ക് വികസ്വരരാജ്യങ്ങൾക്ക് സാങ്കേതിക- സാമ്പത്തിക പിന്തുണ നൽകുക എന്നിവക്ക് ഊന്നൽ നൽകിയാണ് കാലാവസ്ഥ ഉച്ചകോടി നടത്തുന്നത്. 120ലേറെ രാഷ്ട്രനേതാക്കൾ സംബന്ധിക്കും.
ലോക നേതാക്കൾ തിങ്കൾ, ചൊവ്വ ദിവസങ്ങളിലാണ് സംസാരിക്കുക. ഈജിപ്ത് വിദേശകാര്യ മന്ത്രി സാമിഹ് ഷൗക്രി അധ്യക്ഷത വഹിക്കുന്നു. യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് വിഡിയോ സന്ദേശം നൽകി. ആഗോളതാപനവും സമുദ്ര നിരപ്പ് ഉയരുന്നതും ഗൗരവത്തിലെടുക്കണമെന്ന് അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.