സിഡ്നി: മൊബൈൽ ഫോൺ സ്ക്രീൻ, പ്ലാസ്റ്റിക് ബാങ്ക് നോട്ട്, സ്റ്റെയിൻലസ് സ്റ്റീൽ എന്നീ പ്രതലങ്ങളിലെല്ലാം കൊറോണ വൈറസ് 28 ദിവസം അതിജീവിക്കുമെന്ന് പഠനം. ആസ്ട്രേലിയൻ നാഷനൽ സയൻസ് നടത്തിയ പഠനത്തിലാണ് വ്യക്തമായത്. ചില്ലിലും പ്ലാസ്റ്റിക്കിലും മൂന്ന് ദിവസം വരെ വൈറസ് അതിജീവിക്കുമെന്നായിരുന്നു നേരത്തേ കണ്ടെത്തിയത്.
ഇരുട്ടിൽ ലാബിലാണ് പരീക്ഷണമെന്നതിനാൽ ഗവേഷണം പൂർണമായും ശരിയാകണമെന്നില്ലെന്ന് മറ്റ് ഗവേഷകർ പറയുന്നുണ്ട്. അൾട്രാവയലറ്റ് രശ്മികൾ വൈറസിനെ കൊല്ലുമെന്ന് നേരത്തേതന്നെ കണ്ടെത്തിയിരുന്നു. സാധാരണ നിലയിൽ വൈറസ് ബാധിതർ ചുമക്കുേമ്പാേഴാ തുമ്മുേമ്പാഴോ സംസാരിക്കുേമ്പാേഴാ ആണ് വൈറസ് പകരുന്നത്.
വായുവിൽ തങ്ങിനിന്ന് വൈറസ് പകരുമെന്ന് യു.എസ് സെൻറർ ഫോർ ഡിസീസ് കൺട്രോൾ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ചൂടു കൂടുന്തോറും വൈറസിെൻറ അതിജീവന ശേഷി കുറയുമെന്നും ആസ്േട്രലിയൻ പഠനം കണ്ടെത്തുന്നുണ്ട്. 20 ഡിഗ്രി സെൽഷ്യസിൽ 28 ദിവസം വരെ അതിജീവിക്കുന്ന വൈറസ്, 40 ഡിഗ്രി ചൂടിെലത്തിയാൽ ഒരു ദിവസത്തിന് അപ്പുറം അതിജീവിക്കില്ല.
മനുഷ്യർ തമ്മിൽ സമ്പർക്കത്തിലൂടെയല്ലാതെ കോവിഡ് വൈറസ് പകരുന്നത് അത്യപൂർവമാെണന്നും അനാവശ്യഭീതിയാണ് ഇത്തരം പഠനങ്ങൾ സൃഷ്ടിക്കുന്നതെന്നും വൈറോളജി രംഗത്തെ വിദഗ്ധർ തന്നെ പറയുന്നുണ്ട്. ജൂലൈയിൽ ലാൻസെറ്റ് പ്രസിദ്ധീകരിച്ച പ്രബന്ധത്തിൽ റട്‌ജേഴ്‌സ് സർവകലാശാല മൈക്രോബയോളജി പ്രഫസർ ഇമ്മാനുവൽ ഗോൾഡ്മാൻ 'നിർജീവ പ്രതലങ്ങളിലൂടെ' പകരാനുള്ള സാധ്യത വളരെ ചെറുതാെണന്ന് കണ്ടെത്തിയിരുന്നു.
പ്രതലങ്ങളിലൂടെ വൈറസ് പകരില്ലെന്ന് കാലിഫോർണിയ സർവകലാശാല മെഡിസിൻ പ്രഫസർ മോനിക്ക ഗാന്ധി കഴിഞ്ഞയാഴ്ച വ്യക്തമാക്കിയിരുന്നു.
മെൽബൺ: തുണി മാസ്ക്കുകൾ ദിവസേന കഴുകിയാൽ കോവിഡ് വൈറസിൽനിന്ന് സംരക്ഷണമേകുമെന്ന് പഠനം. ഉയർന്ന താപനിലയിൽ കഴുകിയാൽ കോവിഡ്-19ന് കാരണമാകുന്ന സാർസ്-കോവ് 2 വൈറസ് സംക്രമണം ഇല്ലാതാക്കാനോ കുറക്കാനോ സാധിക്കുമെന്ന് ആസ്‌ട്രേലിയയിലെ ന്യൂ സൗത്ത് വെയിൽസ് സർവകലാശാലയിലെ പ്രഫസർ റെയ്‌ന മാക്ഇൻറയർ പറഞ്ഞു.
സർജിക്കൽ മാസ്ക്കുകളും തുണി മാസ്ക്കുകളും ഒരു തവണ ഉപയോഗിച്ചാൽ മലിനമായതായി കാണണം. വീണ്ടും ഉപയോഗിക്കാവുന്ന തുണി മാസ്ക്കുകൾ തുടർച്ചയായി ദിവസങ്ങൾ ഉപയോഗിക്കാൻ പാടില്ലെന്നും റെയ്‌ന മാക്ഇൻറയർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.