ചൈനയിൽ ഇറക്കുമതി ചെയ്​ത കടൽ ഭക്ഷ്യവിഭവ പാക്കേജിൽ കോവിഡ്​ സാന്നിധ്യം

ബീജിങ്​: ചൈനയിൽ ഇറക്കുമതി ചെയ്​ത കടൽ ഭക്ഷ്യവിഭവ പാക്കേജിൽ കോവിഡി​െൻറ സാന്നിധ്യം. ദാലിയാൻ തുറമുഖത്ത്​ ഇറക്കുമതി ചെയ്​ത ഭക്ഷ്യപാക്കറ്റിലാണ്​ കോറോണ വൈറസി​െൻറ സാന്നിധ്യം കണ്ടെത്തിയത്​.

കിഴക്കൻ ഷാൻദോങ്​ പ്രവിശ്യയിലെ യാന്തായി കമ്പനിയിലെ ഭക്ഷ്യപാക്കറ്റിലാണ്​ കോറോണ വീണ്ടും കണ്ടെത്തിയത്​. പാക്കേജി​െൻറ ഏറ്റവും മുകളിലത്തെ കവർ​ പരിശോധിച്ചപ്പോഴാണ്​ കോറോണ വൈറസ്​ കണ്ടെത്തിയത്​​​. ഇക്വഡോറിൽ നിന്നാണ്​ പാക്കേജ്​ ഇറക്കുമതി ചെയ്​തിരിക്കുന്നത്​. തുടർന്ന്​ ഇക്വഡോറിലെ മൂന്ന്​ കമ്പനികളിൽ നിന്നുള്ള ഇറക്കുമതിക്ക്​ ചൈനീസ്​ സർക്കാർ നിരോധനം ഏർപ്പെടുത്തി.

കഴിഞ്ഞ വർഷം വുഹാൻ മാർക്കറ്റിലാണ്​ കോറോണ വൈറസ്​ ലോകത്ത്​ ആദ്യമായി കണ്ടെത്തിയത്​. പിന്നീട്​ ചൈന കോവിഡിനെ പിടിച്ചു കെട്ടിയെങ്കിലും തിരിച്ചെത്തുന്ന സഞ്ചാരികളിലൂടെ രാജ്യത്ത്​ വീണ്ടും കോറോണ റിപ്പോർട്ട്​ ചെയ്​തിരുന്നു. 

Tags:    
News Summary - Coronavirus Found On Frozen Seafood Packaging In China For Second Time

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.