ക്വാലലംപൂർ: കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ട് 10,000 പേരെ പങ്കെടുപ്പിച്ച് ഒരു വിവാഹം സംഘടിപ്പിക്കുന്ന കാര്യം ഇക്കാലത്ത് ചിന്തിക്കാനാകുമോ. എന്നാൽ കോവിഡ് മഹാമാരിക്കിടെ ആയിരക്കണക്കിന് അതിഥികളെ പങ്കെടുപ്പിച്ച് വിവാഹം നടത്തി വാർത്തകളിൽ ഇടം നേടി വാർത്തകളിൽ ഇടം നേടിയിരിക്കുകയാണ് ഈ മലേഷ്യൻ ദമ്പതികൾ.
തലസ്ഥാന നഗരിയായ ക്വാലലംപൂരിന് തെക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്ന പുത്രജയ നഗരത്തിലാണ് ഇൗ 'ഡ്രൈവ്ത്രൂ കല്ല്യണം' നടന്നത്.
രാജ്യത്തെ പ്രമുഖ രാഷ്ട്രീയ നേതാവും മുൻ മന്ത്രിയുമായ തെൻകു അദ്നാന്റെ മകൻ തെങ്കു മുഹമ്മദ് ഹാഫിസിന്‍റെ വിവാഹമാണ് വൈറലായത്. ഓഷിയാന അലാഗിയെ ഞായറാഴ്ച നടന്ന ഡ്രൈവ്ത്രൂ വിവാഹത്തിൽ തെങ്കു ജീവിത സഖിയാക്കി.
സർക്കാർ കെട്ടിടത്തിന്‍റെ വെളിയിലിരുന്നായിരുന്നു ദമ്പതികൾ അതിഥികളെ വരവേറ്റത്. കാറോടിച്ചെത്തിയാണ് അതിഥികൾ ദമ്പതികളെ ആശീർവദിച്ചത്. കോവിഡിനെത്തുടർന്ന് വാഹനത്തിന്‍റെ കണ്ണാടി ഉയർത്തണമെന്ന് പ്രത്യേകം നിർദേശം നൽകിയിരുന്നു.
വിവാഹം മംഗളമായതിന് പിന്നാലെ തെൻകു അദ്നാൻ ചടങ്ങിനെത്തിയവർക്ക് ഫേസ്ബുക്കിലൂടെ നന്ദിയറിയിച്ചു. കാറിൽ ചടങ്ങിനെത്തിയ അതിഥികൾക്ക് ഭക്ഷണം പാഴ്സലായി നൽകുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.